Categories: Gossips

ഇപ്പോഴും അവിവാഹിതനായി തുടരുന്നത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി ഇടവേള ബാബു

വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ഇടവേള ബാബു. മാത്രമല്ല താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറിയാണ് അദ്ദേഹം. താരസംഘടനയില്‍ കാര്യങ്ങളെല്ലാം ചലിപ്പിക്കുന്നത് ബാബുവാണ്. തികഞ്ഞ ഉത്തരവാദിത്ത ബോധമാണ് ബാബുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇടവേള ബാബു വിവാഹം കഴിക്കാത്തത് തങ്ങള്‍ക്കൊക്കെ വേണ്ടിയാണെന്ന് നടി മേനക ‘അമ്മ’യുടെ ഒരു ചടങ്ങില്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇതാ വിവാഹം കഴിക്കാതെ ബാച്ച്‌ലര്‍ ലൈഫ് നയിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു.

ബാച്ച്‌ലര്‍ ലൈഫ് ആകുമ്പോള്‍ ഒരുപാട് സമയം നമ്മുടെ കൈയില്‍ ഉണ്ടാകുമെന്നാണ് ബാബു പറയുന്നത്. ഫാമിലി ലൈഫ് നടത്തുന്നില്ല എന്ന് പറയാന്‍ പറ്റില്ല. വീട്ടില്‍ ചേട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം താനാണ് നോക്കുന്നതെന്നും ബാബു പറഞ്ഞു.

Idavela Babu

നമുക്ക് അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക. അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും ‘പുറപ്പെട്ടു’, ‘അവിടെയെത്തി’ എന്നൊക്കെ നുണ പറയേണ്ടി വരുന്നു, എനിക്കതില്ല. ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ താന്‍ ഉറങ്ങും. ഒരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം. അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫാണ് നല്ലതെന്നും ഇടവേള ബാബു പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

2 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

2 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

16 hours ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

16 hours ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

1 day ago