Categories: Gossips

പ്രേമിച്ചയാളെ വിവാഹം കഴിക്കാന്‍ മതം മാറി; മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ച നടി ഇന്ദ്രജയുടെ ജീവിതം ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഇന്ദ്രജ. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. 2007 ലാണ് ഇന്ദ്രജ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

ഇന്ദ്രജയുടെ വിവാഹവും വ്യക്തിജീവിതവും അധികം ആര്‍ക്കും അറിയില്ല. തമിഴ് ടെലിവിഷന്‍ നടനായ അബ്സാര്‍ ആണ് ഇന്ദ്രജയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വീട്ടില്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു തങ്ങളുടേതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞിട്ടുണ്ട്.

Indraja

‘അബ്സാറും ഞാനും സുഹൃത്തുക്കളായിരുന്നു. ആറ് വര്‍ഷത്തോളം അടുത്ത പരിചയമുണ്ടായിരുന്നു. അദ്ദേഹം മുസ്ലിം ആണ്. ഒരുമിച്ച് ജോലി ചെയ്തുള്ള അനുഭവമൊക്കെയുണ്ട്. അങ്ങനെയാണ് പ്രണയത്തിലാകുന്നത്. എന്റെ വ്യക്തിപരമായ തീരുമാനങ്ങളില്‍ ഇടപെടാത്ത ഒരാളാണ് അദ്ദേഹം. അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും എല്ലാവരോടും ദയയും സ്നേഹവുമുള്ള വ്യക്തിത്വമാണ്. പരസ്പരം അടുത്തറിഞ്ഞാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്,’ ഇന്ദ്രജ പറഞ്ഞു.

മാതാപിതാക്കളുടെ പിന്തുണയില്ലാതെയാണ് അബ്സാറും ഇന്ദ്രജയും ജീവിതത്തില്‍ ഒന്നായത്. വീട്ടുകാര്‍ സമ്മതിക്കുമെന്ന് കരുതി കുറേകാലം കാത്തിരുന്നു. എന്നാല്‍, അത് നടന്നില്ല. പരമ്പരാഗത തുളു കുടുംബത്തില്‍ നിന്നുള്ള ആളാണ് ഇന്ദ്രജ. അബ്സാര്‍ ആകട്ടെ മുസ്ലിം. ഇതാണ് ഇന്ദ്രജയുടെ കുടുംബത്തിന്റെ എതിര്‍പ്പിന് പ്രധാന കാരണമായത്. വീട്ടുകാരുടെ പിന്തുണയില്ലാതെ വന്നപ്പോള്‍ തങ്ങള്‍ രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഇന്ദ്രജ പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago