Categories: Gossips

‘ജീവിതത്തിലെ എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരാള്‍ ഉണ്ട്’; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍

മലയാളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി നായകനായ മേപ്പടിയാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മേപ്പടിയാന്റെ നിര്‍മാണവും ഉണ്ണി മുകുന്ദനാണ് നിര്‍വഹിച്ചിരിക്കുന്നത്.

സിനിമ മേഖലയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ മനസ് തുറന്നത്. തന്റെ മികച്ച സൗഹൃദങ്ങളെല്ലാം സിനിമക്ക് പുറത്തുനിന്നാണെന്ന് താരം പറയുന്നത്.

Unni Mukundan

‘സിനിമയില്‍ കുറേ സുഹൃത്തുക്കളുണ്ട്. പക്ഷെ മൂവി ഇന്‍ഡസ്ട്രിയില്‍ എനിക്കങ്ങനെ ബെസ്റ്റ് ഫ്രണ്ട് എന്ന ഒന്നില്ല. അത് ഞാന്‍ അങ്ങനെ ലൂസ് ആയി എടുക്കുന്ന വാക്കല്ല. എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ഒക്കെ സ്‌കൂള്‍ സമയം മുതലുള്ള ആളുകളാണ്. പക്ഷെ സിനിമയില്‍ സുഹൃത്തുക്കളുണ്ട്,” താരം പറഞ്ഞു. തന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മല്ലുസിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. വിക്രമാദിത്യന്‍, കെ.എല്‍ 10 പത്ത്, ജനത ഗാരേജ്, ഭാഗമതി, മാമാങ്കം തുടങ്ങിയ സിനിമകളാണ് ഉണ്ണി മുകുന്ദന്റെ ശ്രദ്ധിക്കപ്പെട്ട മറ്റ് സിനിമകള്‍.

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago