Categories: Gossips

മോണ്‍സ്റ്റര്‍ വേറെ ടൈപ്പ് പടം, മാസ് പ്രതീക്ഷിച്ച് ആരും വരേണ്ട; മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായകന്‍

മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രം മോണ്‍സ്റ്റര്‍ ഒരു മാസ് സിനിമയേ അല്ലെന്ന് സംവിധായകന്‍ വൈശാഖ്. ആരാധകര്‍ പ്രതീക്ഷിക്കുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സിനിമയെന്ന് വൈശാഖ് മുന്നറിയിപ്പ് നല്‍കി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോണ്‍സ്റ്റര്‍ ഒരു സോ കോള്‍ഡ്, ഹൈ വോള്‍ട്ടേജ് മാസ് സിനിമയേ അല്ല. പൂര്‍ണമായി ഒരു ത്രില്ലര്‍ ചിത്രമാണ്. ത്രില്ലര്‍ ഏത് വിഭാഗമാണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. മോഹന്‍ലാലിന്റെ കഥാപാത്രത്തിനു ഒരുപാട് ഷെയ്ഡുകള്‍ ഉണ്ടെന്നും വൈശാഖ് പറഞ്ഞു.

Mohanlal

വളരെ എക്‌സൈറ്റഡ് ആയ തിരക്കഥയാണ്. ഉദയകൃഷ്ണയുടെ തിരക്കഥകളില്‍ വളരെ വ്യത്യസ്തമായ ഒന്നാകും. പുതിയൊരു ട്രീറ്റ്‌മെന്റ് ആയിരിക്കും. ഉദയകൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച തിരക്കഥ എന്ന് വേണമെങ്കില്‍ പറയാവുന്ന ഒന്ന്. തന്നെ വളരെയധികം ഈ ചിത്രം എക്‌സൈറ്റ് ചെയ്യിപ്പിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍ എന്നും വൈശാഖ് പറഞ്ഞു. മലയാളത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത പല ടോപ്പിക്കുകളും സിനിമയില്‍ ഉണ്ടെന്നാണ് വൈശാഖ് പറയുന്നത്.

മോണ്‍സ്റ്റര്‍ ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. മോഹന്‍ലാലിന്റെ ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago