Categories: Gossips

മമ്മൂട്ടിയുടെ ഡെഡിക്കേഷനെ കുറിച്ച് വൈശാഖ് പറഞ്ഞത് കേട്ടോ? മധുരരാജ സെറ്റില്‍ സംഭവിച്ചത് !

സിനിമയ്ക്ക് വേണ്ടി എന്തും സഹിക്കുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സൂപ്പര്‍താരമെന്ന വിളിയേക്കാള്‍ തനിക്ക് ഇഷ്ടം നല്ലൊരു നടനെന്ന് തന്നെ ആളുകള്‍ വിളിക്കുന്നത് കേള്‍ക്കാനാണെന്ന് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിച്ച താരമാണ് മമ്മൂട്ടിയെന്ന് പല സംവിധായകരും പറഞ്ഞ് നാം കേട്ടിട്ടുണ്ട്. അങ്ങനെയൊരു സംവിധായകന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മധുരരാജ സിനിമ സെറ്റിലെ അനുഭവമാണ് സംവിധായകന്‍ വൈശാഖ് തുറന്നുപറഞ്ഞത്. ഫൈറ്റ് സീന്‍ ചെയ്യാന്‍ മമ്മൂട്ടി കാണിച്ച ഡെഡിക്കേഷനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂക്കയെ കൊണ്ട് തുടര്‍ച്ചയായി റോപ്പ് ഫൈറ്റ് സീന്‍ ചെയ്യിപ്പിച്ചപ്പോള്‍ വിഷമം തോന്നിയെന്ന് വൈശാഖ് പറയുന്നു. അതിന്റെ ബുദ്ധിമുട്ട് അറിയാന്‍ വേണ്ടി താന്‍ റോപ്പ് കെട്ടി നോക്കിയിട്ടുണ്ടെന്നും വൈശാഖ് പറഞ്ഞു.

Mammootty

പിന്നീട് കാരവനില്‍ പോയി നോക്കിയപ്പോള്‍ മമ്മൂക്ക ഭക്ഷണം കഴിക്കാനായി ഷര്‍ട്ടൂരി ഇരിക്കുന്നു. അപ്പോള്‍ കണ്ടത് ദേഹം മുഴുവന്‍ ചുവന്ന് തടിച്ച് കിടക്കുകയാണ്. രണ്ട് സൈഡിലും ചുവന്ന് തടിച്ചു കിടക്കുന്നുണ്ട്. പക്ഷേ ആ ബുദ്ധിമുട്ട് അദ്ദേഹം തന്നോട് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെന്നും വൈശാഖ് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

3 days ago