Categories: latest news

അഖില്‍ അക്കിനേനിയുടെ വില്ലനാകാന്‍ മമ്മൂട്ടി; ഇനി തെലുങ്ക് ചിത്രത്തില്‍

തെലുങ്ക് സിനിമയായ ഏജന്റിന്റെ സെറ്റില്‍ മമ്മൂട്ടിയെത്തി. സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും സംവിധായകന്‍ പങ്കുവെച്ചു. ഏജന്റില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്ന സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. സൈനിക ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

‘അച്ചടക്കം കൊണ്ടും അര്‍പ്പണബോധം കൊണ്ടും ഇന്ത്യന്‍ സിനിമയില്‍ തന്റേതായ പാത തുറന്ന ഇന്ത്യന്‍ സിനിമയിലെ അഗ്രഗണ്യന്‍. മെഗാസ്റ്റാര്‍ മമ്മൂക്ക ഏജന്റ് ഷൂട്ടില്‍ എത്തി. സിനിമ സെറ്റില്‍ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കാനാവില്ല,’ സുരേന്ദര്‍ റെഡ്ഡി കുറിച്ചു.

Mammootty – Bilal

മൂന്ന് വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്നത്. സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്ന് റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു.

അഖില്‍ അക്കിനേനിയാണ് ഏജന്റില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും അക്കിനേനിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സാക്ഷി വിദ്യയാണ് നായിക. സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് എകെ എന്റര്‍ടൈന്‍മെന്റ്സും സുരേന്ദര്‍ 2 സിനിമയും ചേര്‍ന്നാണ്.

 

അനില മൂര്‍ത്തി

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

16 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

16 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

2 days ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago