Mukesh
സഹനടനായും ഹാസ്യതാരമായും നായകനായും മലയാള സിനിമയില്‍ തകര്‍ത്താടിയ അഭിനേതാവാണ് മുകേഷ്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മുകേഷ് ഗംഭീര പ്രകടനം നടത്തിയിട്ടുണ്ട്. മുകേഷിന്റെ മികച്ച അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. തനിയാവര്‍ത്തനം
വളരെ അണ്ടര്‍റേറ്റഡ് ആയ മുകേഷിന്റെ പ്രകടനമാണ് തനിയാവര്‍ത്തനം എന്ന സിനിമയിലേത്. മമ്മൂട്ടിയുടെ നായക കഥാപാത്രമായ ബാല ഗോപാലന്റെ അനിയന് ഗോപിനാഥനായാണ് മുകേഷ് അഭിനയിച്ചത്. വളരെ പരുക്കനായ യുവാവായി മുകേഷ് തന്റെ കഥാപാത്രം മികച്ചതാക്കി.
2. ഇന്‍ ഹരിഹര്‍ നഗര്‍
മുകേഷിനെ കൂടുതല്‍ ആരാധകരുണ്ടാകാന്‍ കാരണം ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ പ്രകടനമാണ്. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഇന്‍ ഹരിഹര്‍ നഗറില്‍ മഹാദേവന് എന്ന രസികന്‍ കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്.
3. റാംജിറാവ് സ്പീക്കിങ്, മാന്നാര്‍ മത്തായി സ്പീക്കിങ്
സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന റാംജിറാവ് സ്പീക്കിങ്ങാണ് മുകേഷിന്റെ കരിയറില്‍ വഴിത്തിരിവായത്. അതിന്റെ രണ്ടാം ഭാഗമായ മാന്നാര്‍ മത്തായി സ്പീക്കിങ്ങിലും മുകേഷ് തകര്‍ത്താടി. രണ്ട് സിനിമകളിലും ഗോപാലകൃഷ്ണന് എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്.
Mukesh
4. സിബിഐ സീരിസ്
എസ്.എന്‍.സ്വാമി-കെ.മധു കൂട്ടുകെട്ടില്‍ പിറന്ന സിബിഐ സീരിസിലെ നാല് സിനിമകളിലും മമ്മൂട്ടിക്കും ജഗതിക്കും ഒപ്പം മുകേഷും അഭിനയിച്ചിട്ടുണ്ട്. വളരെ സറ്റിലായ പ്രകടനമാണ് നാലിലും മുകേഷ് നടത്തിയത്. ചാക്കോ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിച്ചത്.
5. കാക്കക്കുയില്‍
കൗണ്ടറുകള്‍ കൊണ്ട് മോഹന്‍ലാലിനെ പോലും മുകേഷ് കടത്തിവെട്ടിയ സിനിമയാണ് കാക്കക്കുയില്‍. പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗോവിന്ദന് കുട്ടി എന്ന ഉഡായിപ്പ് കഥാപാത്രത്തെ വളരെ രസകരമായാണ് മുകേഷ് അവതരിപ്പിച്ചത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമാണ് ഇത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…