Categories: Gossips

ബ്രിട്ടീഷ് നടി എലിസബത്ത് ഹര്‍ലിയെ പ്രണയിച്ച ഷെയ്ന്‍ വോണ്‍; വിവാഹനിശ്ചയം നടന്നെങ്കിലും കല്ല്യാണം നടന്നില്ല !

ഷെയ്ന്‍ വോണിന്റെ വ്യക്തിജീവിതം എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നതായിരുന്നു. സിമോണ്‍ കലഹനെയാണ് 1995 ല്‍ ഷെയ്ന്‍ വോണ്‍ ആദ്യം വിവാഹം കഴിച്ചത്. പത്ത് വര്‍ഷത്തെ ദാമ്പത്യജീവിതം 2005 ല്‍ ഇരുവരും നിയമപരമായി വേര്‍പ്പെടുത്തി.

സിമോണ്‍ കലഹനുമായുള്ള ബന്ധത്തില്‍ ഷെയ്ന്‍ വോണിന് മൂന്ന് മക്കളുണ്ട്. സമ്മര്‍ വോണ്‍, ജാക്സണ്‍ വോണ്‍, ബ്രൂക്ക് വോണ്‍ എന്നിവരാണ് ഷെയ്ന്‍ വോണിന്റെ മക്കള്‍. സിമോണുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഈ മൂന്ന് പേരെയും വളര്‍ത്തിയത് ഷെയ്ന്‍ വോണ്‍ ആണ്.

Hurley and Warne

പിന്നീട് സിനിമാ ലോകത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് ഷെയ്ന്‍ വോണിനെ കുറിച്ച് എല്ലാവരും കേട്ടത്. ബ്രിട്ടീഷ് നടി എലിസബത്ത് ഹര്‍ലിയുമായി ഷെയ്ന്‍ വോണ്‍ കടുത്ത പ്രണയത്തിലായിരുന്നു.

2010 ലാണ് എലിസബത്ത് ഹര്‍ലിയുമായി വോണ്‍ ബന്ധം ആരംഭിച്ചത്. 2011 ഒക്ടോബര്‍ രണ്ടിന് വിവാഹനിശ്ചയവും നടന്നു. മൂന്ന് വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. എന്നാല്‍ 2013 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

12 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago