Mammootty - New Delhi
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ജോഷി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കെല്ലാം അവരുടെ കരിയറിലെ മികച്ച സിനിമകള്‍ നല്‍കിയ സംവിധായകന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ജോഷി ജന്മം നല്‍കിയിട്ടുണ്ട്. ജോഷിയുടെ മികച്ചതും ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയവുമായ അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ന്യൂഡല്‍ഹി
ജോഷിയുടെ സിനിമ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടു നില്‍ക്കുകയായിരുന്ന മമ്മൂട്ടിക്ക് തിരിച്ചുവരവ് നല്‍കിയ സിനിമയാണ് ന്യൂഡല്‍ഹി. 1987 ല്‍ റിലീസ് ചെയ്ത ന്യൂഡല്‍ഹി ഗംഭീര വിജയമായി. ജി.കൃഷ്ണമൂര്‍ത്തിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
2. ലേലം
1997 ലാണ് ലേലം റിലീസ് ചെയ്തത്. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലേലത്തില്‍ എം.ജി.സോമന്റെ ഈപ്പച്ചന്‍ എന്ന ശക്തമായ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി തകര്‍ത്താടി. സിനിമ ബോക്‌സ്ഓഫീസിലും മികച്ച വിജയമായി.
3. ധ്രുവം
മമ്മൂട്ടിക്കൊപ്പം ജോഷി ഒന്നിച്ചപ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് കൂടി പിറന്നു. നരസിംഹ മന്നാഡിയാര്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ സഹോദരനായി ജയറാമും അഭിനയിച്ചു. 1993 ലാണ് ധ്രുവം റിലീസ് ചെയ്തത്.
Mammootty and Mohanlal
4. നമ്പര്‍ 20 മദ്രാസ് മെയില്‍
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മമ്മൂട്ടി സിനിമാ താരം മമ്മൂട്ടിയായി തന്നെ അഭിനയിച്ചപ്പോള്‍ ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രമായി അഴിഞ്ഞാടി. 1990 ലാണ് സിനിമ റിലീസ് ചെയ്തത്.
5. കൗരവര്‍
കുടുംബ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ജോഷി ചിത്രമാണ് കൗരവര്‍. ഇമോഷണല്‍ സീനുകളില്‍ മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചു. മമ്മൂട്ടി-തിലകന്‍ കോംബിനേഷനും ശ്രദ്ധിക്കപ്പെട്ടു. ലോഹിതദാസിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത കൗരവര്‍ 1992 ലാണ് റിലീസ് ചെയ്തത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…