Beeshma Parvam
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ടിക്കറ്റ് റിസര്വ്വേഷന് ഇന്ന് മുതല്‍. ഉച്ചയ്ക്ക് 12 മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. ഏതാനും തിയറ്ററുകളില്‍ രാവിലെ ഒന്‍പത് മണിക്കുള്ള ഷോയുടെ ടിക്കറ്റുകള്‍ നേരത്തെ ലഭ്യമായിരുന്നു.
അതേസമയം, റിലീസിന് മുന്‍പ് തന്നെ കോടികളുടെ ബിസിനസാണ് ഭീഷ്മ പര്‍വ്വം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം പത്ത് കോടി രൂപയ്ക്ക് ഏഷ്യാനെറ്റും ജിസിസി അവകാശം എട്ട് കോടി രൂപയ്ക്കും വിറ്റു പോയെന്നാണ് പുറത്തുവരുന്ന വിവരം. സിനിമയുടെ പ്രി റിലീസ് ബിസിനസ് 18 കോടി നടന്നതായാണ് വിവരം. 15 കോടിയാണ് സിനിമയുടെ ബജറ്റ്.
Mammootty in Beeshma Parvam
അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…