Categories: latest news

മലയാളികള്‍ക്ക് സുപരിചിത മുഖം, ലയണില്‍ ദിലീപിന്റെ ചേച്ചി; നടി സുവര്‍ണയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ടോ !

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന അഭിനേത്രിയാണ് സുവര്‍ണ മാത്യു. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം സജീവമായിരുന്നു. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത മുഖമാണ് സുവര്‍ണയുടേത്.

താരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ സുവര്‍ണ തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ലയണ്‍, മഴത്തുള്ളിക്കിലുക്കം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദിലീപിന്റെ ചേച്ചിയുടെ വേഷത്തിലാണ് സുവര്‍ണ അഭിനയിച്ചത്. ഈ രണ്ട് സിനിമകളിലേയും അഭിനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രം നേരറിയാന്‍ സിബിഐയിലെ മായ എന്ന കഥാപാത്രവും സുവര്‍ണയുടെ അഭിനയ ജീവിതത്തില്‍ ഏറെ നിര്‍ണായകമായി.

Suvarna

കോട്ടയം ജില്ലയിലെ പാലായിലാണ് സുവര്‍ണ ജനിച്ചത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ സുവര്‍ണ പങ്കെടുത്തിട്ടുണ്ട്. 1992 ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. മിസ് കേരള വിജയി ആകുന്നതിനു മുന്‍പ് മിമിക്സ് പരേഡ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ ആയിരുന്നു സുവര്‍ണയുടെ രണ്ടാമത്തെ ചിത്രം.

കിലുക്കം, വളയം, ആകാശദൂത്, സ്ഥലത്തെ പ്രധാന പയ്യന്‍സ് തുടങ്ങിയ സിനിമകളിലും സുവര്‍ണ അഭിനയിച്ചു. മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പവും സുവര്‍ണ അഭിനയിച്ചു. സുവര്‍ണയുടെ അവസാന മലയാള സിനിമ 2012 ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ്.

2003 ലായിരുന്നു സുവര്‍ണയുടെ വിവാഹം. വര്‍ഗീസ് ജേക്കബ് ആണ് സുവര്‍ണയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകളുണ്ട്. വിവാഹശേഷമാണ് സിനിമയില്‍ അത്ര സജീവമല്ലാതെ ആയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

തന്റെ ശരീര ഭാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍

ഒരു കാലത്ത് ബോളിവുഡില്‍ നായികമാര്‍ എങ്ങനെയിരിക്കണം എന്നതിന്…

3 hours ago

സ്‌നേഹം ലഭിച്ചില്ല; വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് ഗൗരി

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള…

3 hours ago

അസുഖം വന്ന സമയത്ത് ഒരു ഡോക്ടറും എന്നെ പേടിപ്പിച്ചില്ല; മമ്മൂട്ടി

തന്റെ അസുഖ കാലത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി. കൈരളിയുടെ…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

മലയാള സിനിമയിലും ടെലിവിഷന്‍ അവതരണരംഗത്തും തന്റേതായ വ്യക്തിമുദ്ര…

4 hours ago

അതിമനോഹരിയായി ശ്രുതി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ്. ശ്രുതി. ആര്‍ക്കിടെക്റ്റായി…

4 hours ago

ബോള്‍ഡ് പോസുമായി രജിഷ

മലയാള സിനിമയില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ സ്ഥാനം…

4 hours ago