Ashiq Abu and Mammootty
2022 ല്‍ മറ്റൊരു വമ്പന്‍ പ്രൊജക്ടുമായി മമ്മൂട്ടി എത്തിയേക്കും. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഷിഖ് അബു തന്നെയാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇതേകുറിച്ച് സൂചിപ്പിച്ചത്.
ഡാഡികൂള്‍, ഗ്യാങ്സ്റ്റര്‍ എന്നീ ആഷിഖ് അബു ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നേരത്തെ സോള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് ആഷിഖ് അബു ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥ രചിച്ചത് ശ്യാം പുഷ്‌കരനാണ്.
Mammootty
ഡാഡികൂള്‍ തിയറ്ററുകളില്‍ ശരാശരി വിജയമായപ്പോള്‍ ഗ്യാങ്സ്റ്റര്‍ വലിയ പ്രതീക്ഷകളോടെ എത്തി ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ഗ്യാങ്സ്റ്ററിന് ശേഷം എട്ട് വര്‍ഷത്തെ നീണ്ട ഇടവേള കഴിഞ്ഞാണ് മമ്മൂട്ടിക്കൊപ്പം ആഷിഖ് അബു ഒന്നിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…