Categories: latest news

മോഹന്‍ലാല്‍-ആഷിഖ് അബു ചിത്രം; ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍-ആഷിഖ് അബു ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. അങ്ങനെയൊരു സിനിമയുടെ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ആഷിഖ് അബു സംവിധാനം ചെയ്യുന്നതോ സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്നതോ ആയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ചര്‍ച്ചപോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

Mohanlal

സന്തോഷ് ടി. കുരുവിള നിര്‍മിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായനാകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. ഇതിനു ശേഷമാകും പുതിയ പ്രോജക്ടുകളെക്കുറിച്ച് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

12 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

3 days ago