Categories: Gossips

‘ചെല്ലത്താമരേ ചെറുചിരി ചുണ്ടില്‍ ചൂടിയോ..’ ഹൃദയം നിറച്ച നൃത്തവുമായി മലയാളികളെ വശീകരിച്ച നടി ഇതാ; മോഹന്‍ലാലിന്റെ അന്നത്തെ നായിക ഇപ്പോള്‍ ഇങ്ങനെ

സൂപ്പര്‍ഹിറ്റ് കോമഡി-ആക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച താരമാണ് ഇത്. ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ടാല്‍ ആരാണ് ഈ താരമെന്ന് ആര്‍ക്കും പെട്ടന്ന് പിടികിട്ടില്ല. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിയറ്റുകളില്‍ വലിയ ഓളമുണ്ടാക്കിയ മോഹന്‍ലാല്‍ ചിത്രം ഹലോയിലെ നായിക പാര്‍വതി മേരി മെല്‍ട്ടണ്‍ ആണിത്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഒട്ടേറെ ആരാധകരുണ്ട്. ഹലോയില്‍ പാര്‍വതി എന്ന് തന്നെയാണ് നായികാ കഥാപാത്രത്തിന്റെ പേര്.

ഹലോയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച പാര്‍വതി മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിലും മുഖം കാണിച്ചിട്ടുണ്ട്. 2007 ല്‍ തന്നെ പുറത്തിറങ്ങിയ ഫ്‌ളാഷ് എന്ന ചിത്രത്തിലാണ് പാര്‍വതി അതിഥി താരമായി എത്തിയത്. 2005 ലാണ് തെലുങ്ക് ചിത്രത്തിലൂടെ പാര്‍വതി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി പത്തോളം സിനിമകള്‍ ചെയ്തു. മോഡലിങ് രംഗത്തും പാര്‍വതി സജീവ സാന്നിധ്യമാണ്. അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണ് പാര്‍വതിയുടെ ജനനം. 2013 ല്‍ ഷംസു ലലാനിയെ പാര്‍വതി വിവാഹം കഴിച്ചു.

Parvathy Melton

റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ടില്‍ 2007 ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ഹലോ. മോഹന്‍ലാലിനും പാര്‍വതിക്കും പുറമെ ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, മധു, ജനാര്‍ദ്ദനന്‍ തുടങ്ങി പ്രമുഖ താരനിര സിനിമയില്‍ അണിനിരന്നു. സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റുകളാണ്. ഹലോയില്‍ പാര്‍വതിയുടെ ഡബ്ബിങ് അത്ര സുഖകരമായിരുന്നില്ല. അക്കാലത്ത് തന്നെ ഇതിനെ സിനിമ നിരൂപകര്‍ വിമര്‍ശിച്ചിരുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

2 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

2 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

2 hours ago