Categories: Gossips

മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തിന്റെ ഓവര്‍സീസ് റൈറ്റ് വിറ്റത് കോടികള്‍ക്ക് ! ഞെട്ടി സോഷ്യല്‍ മീഡിയ

അമല്‍ നീരദ്-മമ്മൂട്ടി കോംബിനേഷനില്‍ പുറത്തിറങ്ങാനിരിക്കുന്ന ഭീഷ്മ പര്‍വ്വത്തിന്റെ ഓവര്‍സീസ് റൈറ്റ് വിറ്റത് കോടികള്‍ക്കെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഏഴ് കോടി രൂപയ്ക്കാണ് ഓവര്‍സീസ് റൈറ്റ് വിറ്റതെന്നാണ് വിവരം. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് റൈറ്റാണ് ഇത്.

മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡായി ഭീഷ്മ പര്‍വ്വം റിലീസ് ചെയ്യുന്നത്. സിനിമയുടെ ടീസറും പോസ്റ്ററുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാസ് ആന്റ് സ്റ്റൈലിഷ് ക്യാരക്ടറായാണ് മമ്മൂട്ടി ഭീഷ്മപര്‍വ്വത്തില്‍ എത്തുന്നത്.

Mammootty in Beeshma Parvam

ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്. സംവിധായകന്‍ അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമുമാണ്.

 

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

5 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

11 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

11 hours ago