Categories: latest news

സിനിമയുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ സിനിമകളെ വിമര്‍ശിക്കുന്നു, ഹൈദരബാദില്‍ ഇങ്ങനെയൊന്നും അല്ല; വിവാദ പ്രസ്താവനയുമായി മോഹന്‍ലാല്‍

സിനിമ നിരൂപണത്തിനെതിരെ വിവാദ പ്രസ്താവനയുമായി നടന്‍ മോഹന്‍ലാല്‍. സിനിമയുമായി ഒരു ബന്ധവുമില്ലാത്തവര്‍ ഇവിടെ സിനിമകളെ വിമര്‍ശിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിറ്റിങ് അറിയാത്തവര്‍ സിനിമയുടെ എഡിറ്റിങ് മോശമാണെന്ന് പറയുന്നു. സിനിമയുമായി ഒരു ബന്ധവുമില്ലാത്തവരാണ് വിമര്‍ശനമുന്നയിക്കുന്നത്. സിനിമയെ കുറിച്ച് ഇവര്‍ക്ക് എന്തെങ്കിലുമൊക്കെ ധാരണ വേണ്ടേ എന്നും മോഹന്‍ലാല്‍ ചോദിച്ചു.

Mohanlal-Aaraattu

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ:

‘ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്‌നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടെയുള്ള സിനിമാക്കാരും പ്രേക്ഷകരും സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ നന്നായിയേ എഴുതുകയുള്ളൂ. ഇവിടെ അങ്ങനെ ഉണ്ടോ എന്ന്…അതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല,’ മോഹന്‍ലാല്‍ പറഞ്ഞു

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

11 minutes ago

ഗംഭീര ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

13 minutes ago

ചുവപ്പില്‍ അടിപൊളിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

16 minutes ago

കു്ട്ടി ഫ്രോക്കില്‍ അടിപൊളിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

19 minutes ago

സാരിയില്‍ അതിസുന്ദരിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

23 minutes ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago