Categories: Gossips

എനിക്ക് ദിലീപേട്ടനെ തിരിച്ചറിയാന്‍ സാധിച്ചില്ല; അന്നത്തെ സംഭവത്തെ കുറിച്ച് മന്യ

ജോക്കര്‍, കുഞ്ഞിക്കൂനന്‍, സ്വപ്‌നക്കൂട് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. വിവാഹശേഷം താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുഎസിലാണ് താരം.

ദിലീപ് നായകനായ കുഞ്ഞിക്കൂനനില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് മന്യ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദിലീപ് ഇരട്ടഡ വേഷത്തിലെത്തിയ ചിത്രമാണ് കുഞ്ഞിക്കൂനന്‍. ഇതില്‍ കുഞ്ഞന്‍ എന്ന ദിലീപിന്റെ കഥാപാത്രം ഏറെ വ്യത്യസ്തമായിരുന്നു. പെട്ടന്ന് കണ്ടാല്‍ അത് ദിലീപ് ആണെന്ന് ആര്‍ക്കും തോന്നില്ല. അത്രത്തോളം വേഷപകര്‍ച്ച കൊണ്ട് താരം ആരാധകരെ ഞെട്ടിച്ചു.

Manya

കുഞ്ഞിക്കൂനന്‍ സെറ്റിലെത്തിയപ്പോള്‍ തനിക്ക് ദിലീപിനെ മനസിലായില്ലെന്നാണ് മന്യ പറയുന്നത്. കുഞ്ഞന്‍ എന്ന കഥാപാത്രത്തിനായി ദിലീപേട്ടന്‍ മേക്കപ്പിട്ടിരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിനു മുന്നിലൂടെയാണ് കടന്നുപോയത്. എനിക്ക് ദിലീപേട്ടനെ മനസിലായില്ല. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കുകയും എന്നാല്‍ കുഞ്ഞനെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയെന്നും താരം പറയുന്നു.

ജോക്കറിലെ കമല എന്ന കഥാപാത്രമാണ് മന്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. വണ്‍മാന്‍ ഷോ, രാക്ഷസരാജാവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും മന്യ അഭിനയിച്ചിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ബ്ലാക്കില്‍ കിടിലന്‍ പോസുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

സാരിയില്‍ ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

സാരിയില്‍ ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ബ്ലാക്കില്‍ അടിപൊളിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago