Categories: Gossips

നടി രശ്മിക മന്ദാനയ്ക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി അഞ്ച് ആഡംബര വീടുകള്‍ ! കാരണം ഇതാണ്

ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് രശ്മിക മന്ദാന. സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ച രശ്മികയ്ക്ക് ഇപ്പോള്‍ ഉയര്‍ന്ന താരമൂല്യമുണ്ട്.

നിരവധി ചിത്രങ്ങളാണ് താരത്തിനായി അണിയറയില്‍ ഒരുങ്ങുന്നത്. ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞാല്‍ വീട്ടിലേക്ക് ഓടിയെത്താന്‍ നടി എപ്പോഴും ഇഷ്ടപ്പെടാറുണ്ട്. സിനിമാ ചിത്രീകരണത്തിന് വേണ്ടി പ്രത്യേകം റൂം എടുത്ത് താമസിക്കുന്നത് രശ്മികയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നടിക്ക് അഞ്ച് വീടുകള്‍ ആണുള്ളത്.

ഗോവ, കൂര്‍ഗ്, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നാലുവീടുകള്‍ക്ക് പുറമേ മുംബൈയിലും താരം പുതിയൊരു വീട് പണിതു. ഹോട്ടല്‍ മുറികളിലെ താമസം പൊതുവെ താരത്തിനു ഇഷ്ടമല്ല. അതുകൊണ്ടാണ് പ്രധാന നഗരങ്ങളില്‍ താരം വീട് പണിതിരിക്കുന്നത്. എല്ലാ വീടുകളും അത്യാവശ്യം ആഡംബരമായി തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.

Reshmika Mandana

തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ബോളിവുഡിലും സജീവമാകാനാണ് രശ്മിയുടെ തീരുമാനം. ഹിന്ദി സിനിമകളില്‍ അവസരങ്ങള്‍ വര്‍ധിച്ചതോടെയാണ് മുംബൈയിലും നടി വീട് സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം തന്നെ താരം ഇവിടേക്ക് താമസം മാറ്റിയിരുന്നു.

നടിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബം കര്‍ണാടകയിലെ കൂര്‍ഗിലെ വീട്ടിലാണ് താമസിക്കുന്നത്. ചുറ്റിലും പച്ചപ്പ് നിറഞ്ഞ മനോഹരമായ ബംഗ്ലാവ് കൂടിയാണിത്.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

3 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

3 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

3 hours ago