Rajasree Nair
രാജസേനന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം മേഘസന്ദേശത്തില്‍ പ്രേതമായി വന്ന് പ്രേക്ഷകരെ ഭയപ്പെടുത്തിയ താരമാണ് രാജശ്രീ നായര്‍. മാധവി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. 1977 ഏപ്രില്‍ 29 ന് ജനിച്ച ജയശ്രീക്ക് ഇപ്പോള്‍ 44 വയസ് കഴിഞ്ഞു. അഭിനയരംഗത്ത് താരം ഇപ്പോഴും സജീവമാണ്.
മേഘസന്ദേശത്തില്‍ സുരേഷ് ഗോപിയുടെ കേന്ദ്ര കഥാപാത്രത്തെ പ്രണയിക്കുന്ന റോസി എന്ന ആത്മാവായാണ് രാജശ്രീ അഭിനയിച്ചിരിക്കുന്നത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവണപ്രഭു എന്ന സിനിമയില്‍ സുഹ്റ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും രാജശ്രീ തന്നെ. മിസ്റ്റര്‍ ബ്രഹ്മചാരിയില്‍ മീനയുടെ സഹോദരി സിന്ധു എന്ന കഥാപാത്രത്തേയും രാജശ്രീ അവതരിപ്പിച്ചു. അതിനുശേഷം മലയാള സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം പിന്നീട് മലയാളത്തില്‍ അഭിനയിച്ചത് മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്റ്മാസ്റ്റര്‍ ആയിരുന്നു അത്. ഗ്രാന്റ്മാസ്റ്ററില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സൂസന്‍ എന്ന കഥാപാത്രത്തെയാണ് രാജശ്രീ അവതരിപ്പിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും തെലുങ്ക് സീരിയലുകളിലും താരം സജീവമാണ്.
Rajasree Nair
2009 ലാണ് രാജശ്രീയുടെ ആദ്യ വിവാഹം. മുസ്ലിം മതത്തില്‍ നിന്നുള്ള അന്‍സാരി രാജ എന്ന ആളെയാണ് രാജശ്രീ പ്രണയിച്ചു വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നെങ്കിലും ഈ ബന്ധം അധികം നീണ്ടു നിന്നില്ല. ഒരു മാസത്തിനു ശേഷം ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. 2010 ല്‍ തന്റെ ബന്ധു കൂടിയായ ബുജന്‍കാര്‍ റാവു എന്നയാളെ രാജശ്രീ വിവാഹം കഴിച്ചു. കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആണ് ഇദ്ദേഹം. വിജയവാഡയില്‍ വച്ച് സ്വകാര്യമായാണ് വിവാഹം നടന്നത്.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…