Categories: Gossips

മമ്മൂട്ടിയുടെ ‘നോ’ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കി ! അന്ന് സംഭവിച്ചത് ഇതാണ്

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയതില്‍ മമ്മൂട്ടി വഹിച്ച പങ്ക് വളരെ വലുതാണ്. 1986 ജൂലൈ 17 നാണ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ പിറക്കുന്നത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

താന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങള്‍ പരാജയപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് തമ്പി കണ്ണന്താനം ഈ ചിത്രം സംവിധാനം ചെയ്ത്. 1981ല്‍ ‘താവളം’, 1982ല്‍ നസീര്‍, മധു, ശ്രീവിദ്യ എന്നിവര്‍ അഭിനയിച്ച ‘പാസ്പോര്‍ട്ട്’, 1985ല്‍ മമ്മൂട്ടി നായകനായ ‘ആ നേരം അല്‍പദൂരം’ എന്നീ ചിത്രങ്ങളാണ് ഇതിനു മുന്‍പ് തമ്പി സംവിധാനം ചെയ്തത്. ഇവയൊന്നും വിജയമായിരുന്നില്ല.

Mohanlal and Mammootty

ഡെന്നീസ് ജോസഫ് എഴുതികൊടുത്ത രാജാവിന്റെ മകനില്‍ മമ്മൂട്ടിയെ നായകനാക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടു നില്‍ക്കുന്ന തമ്പി കണ്ണന്താനത്തിനു പകരം വേറെ ആരെങ്കിലും സംവിധാനം ചെയ്യട്ടെ എന്നായി മമ്മൂട്ടി. ഡെന്നീസ് ജോസഫ് അതിനു തയ്യാറായില്ല.

ഒടുവില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ നായകനായി. അങ്ങനെ മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ പിറന്നു.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

3 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

3 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

3 hours ago