Categories: Gossips

സിനിമയിലും സീരിയലിലും ലേഡി മമ്മൂട്ടി; പ്രായമാകാത്ത മഹിമ, ഈ നടിയെ മനസ്സിലായോ?

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് മഹിമ. ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തിലൂടെയാണ് മഹിമ അഭിനയരംഗത്തേക്ക് എത്തിയത്. ഗീത എന്നായിരുന്നു മഹിമയുടെ കഥാപാത്രത്തിന്റെ പേര്.

ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഇന്ദ്രിയം എന്ന സിനിമയില്‍ ബ്ലൗസും മുണ്ടും ധരിച്ച് പ്രേക്ഷകരുടെ മനം മയക്കിയ സുന്ദരിയും മഹിമ തന്നെ. ഇന്ദ്രിയത്തിലെ മഹിമയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടിയായും വില്ലത്തി വേഷങ്ങളിലും മഹിമ തിളങ്ങി. ഇന്ദ്രിയത്തില്‍ ഓമന എന്ന കഥാപാത്രത്തെയാണ് മഹിമ അവതരിപ്പിച്ചത്.

Mahima

ദി ഫയര്‍, കിംഗ് മേക്കര്‍ ലീഡര്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് തുടങ്ങിയ സിനിമകളിലും മഹിമ പിന്നീട് അഭിനയിച്ചു. പോള്‍സണ്‍ സംവിധാനം ചെയ്ത വിദേശ നായര്‍ സ്വദേശി നായര്‍ എന്ന ചിത്രത്തില്‍ മഹിമ നായികയായി തിളങ്ങി. സത്യന്‍ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മയില്‍ മികച്ചൊരു വേഷമാണ് മഹിമയ്ക്ക് ലഭിച്ചത്.

രാപകല്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, മാടമ്പി, പുതിയ തീരങ്ങള്‍, എന്‍ട്രി എന്നീ സിനിമകളിലും മഹിമ അഭിനയിച്ചു. ഇപ്പോള്‍ മഹിമ സീരിയലുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

പ്രായമായിട്ടും സിനിമയില്‍ എത്തിയ കാലത്തെ അതേ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് മഹിമ. ലേഡി മമ്മൂട്ടിയെന്നാണ് ആരാധകര്‍ മഹിമയെ വിശേഷിപ്പിക്കുന്നത്.

 

 

 

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

സാരിയില്‍ മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago

മനംമയക്കും ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

20 hours ago

സാരിയില്‍ അടിപൊളിയായി മംമ്ത മോഹന്‍ദാസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്.…

21 hours ago

അതിഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 days ago