Categories: Gossips

മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറുടെ വേഷത്തില്‍ ! മെഗാസ്റ്റാറിന്റെ അടുത്ത പ്രൊജക്ട് ഏതാണെന്ന് അറിയുമോ?

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. താരത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി മമ്മൂട്ടി അഭിനയിക്കുകയെന്നാണ് വിവരം.

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 18 ന് റിലീസ് ചെയ്യും. അതിനുശേഷമായിരിക്കും മമ്മൂട്ടി ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് ഉണ്ണികൃഷ്ണന്‍ കടക്കുക.

സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. സിബിഐ-5 ന് ശേഷം മമ്മൂട്ടി ബി.ഉണ്ണികൃഷ്ണന്‍ സിനിമയുമായി സഹകരിക്കുമെന്നാണ് വിവരം. നവാഗതയായ രത്തീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വവും ഉടന്‍ തിയറ്ററുകളിലെത്തും.

ബി.ഉണ്ണികൃഷ്ണന്‍-മമ്മൂട്ടി ചിത്രം ഒരു യഥാര്‍ഥ സംഭവ കഥയാണെന്നാണ് വിവരം. മാര്‍ച്ച് ആദ്യ വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കും.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

4 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

11 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

11 hours ago