Categories: Gossips

‘മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെ’; കാരണം ഇതാണ്

മമ്മൂട്ടിയെ കുറിച്ച് വാചാലനായി തിരക്കഥാകൃത്തും സംവിധായകനും നടനുമായ ജോണ്‍ പോള്‍. മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെയാണെന്ന് ജോണ്‍ പോള്‍ പറഞ്ഞു. മമ്മൂട്ടിയുടെ സിനിമ തിരഞ്ഞെടുപ്പുകളെ കുറിച്ചാണ് ജോണ്‍ പോള്‍ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. ചലഞ്ചിങ് ആയ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള കഴിവ് മമ്മൂട്ടിക്ക് ഇപ്പോഴും ഉണ്ടെന്ന് ജോണ്‍ പോള്‍ പറയുന്നു.

‘സ്വയം മറന്ന് നിറഞ്ഞാടുന്ന നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടേതായിട്ടുണ്ട്. അതിലൊന്ന് അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രമാണ്. എന്നാല്‍ എനിക്ക് മമ്മൂട്ടിയുടെ മറക്കാനാവാത്ത കഥാപാത്രം തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് ആണ്. അതുവരെ കണ്ട മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ബാലന്‍ മാഷ്. ചിത്രത്തില്‍ അമ്മയുടെ വിഷം പുരട്ടിയ ഉരുളകള്‍ക്ക് വേണ്ടിയുള്ള ബാലന്‍ മാഷിന്റെ കാത്തിരിപ്പ് രംഗം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല,’ ജോണ്‍ പോള്‍ പറയുന്നു.

Mammootty in The King

എന്നാല്‍ മമ്മൂട്ടിയുടെ ശത്രു അദ്ദേഹം തന്നെയാണ്. നിലവില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ തനിക്ക് മാത്രം വെല്ലുവിളിയാകുന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെങ്കില്‍ ഇനിയും പതിറ്റാണ്ടുകള്‍ ഈ നല്ല നടനെ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

7 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

7 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

13 hours ago