Categories: latest news

മലയാളി മരിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് മമ്മൂട്ടി സിനിമകള്‍

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മലയാള സിനിമയ്ക്ക് കേരളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് ശ്രദ്ധ നേടികൊടുത്തത് മമ്മൂട്ടി ചിത്രങ്ങളാണ്. വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ നേടിയിട്ടുണ്ട്. ഒരു ശരാശരി മലയാളി മരിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. ഒരു വടക്കന്‍ വീരഗാഥ

മാസായും ക്ലാസായും മമ്മൂട്ടി അഴിഞ്ഞാടിയ കഥാപാത്രമാണ് ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു. ചരിത്ര സിനിമകളില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലെന്ന് മലയാളികള്‍ മനസ്സില്‍ അടിവരയിട്ടത് ചന്തുവിനെ കണ്ടാണ്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരനാണ് വടക്കന്‍ വീരഗാഥ സംവിധാനം ചെയ്തത്. ഈ സിനിമയിലെ പ്രകടനത്തിനു മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡും കിട്ടി.

2. മതിലുകള്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ മനസ്സില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്‍ ഉണ്ടായിരുന്നില്ല. ബഷീറായി മമ്മൂട്ടി ജീവിച്ചു. മെഗാസ്റ്റാറിന്റെ കരിയറിലെ ക്ലാസിക് ചിത്രമെന്നാണ് മതിലുകളെ വിശേഷിപ്പിക്കുന്നത്.

3. ദ് കിങ്

Mammootty in The King

ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പില്‍ എന്ന ഐക്കോണിക് കഥാപാത്രം പിറന്നത് ദ് കിങ്ങിലൂടെയാണ്. തീപ്പൊരി ഡയലോഗ് ഡെലിവറി കൊണ്ട് മമ്മൂട്ടി അഴിഞ്ഞാടിയ സിനിമ. 1995 ല്‍ റിലീസ് ചെയ്ത കിങ് 200 ല്‍ അധികം ദിവസങ്ങള്‍ തിയറ്ററുകളില്‍ പൂര്‍ത്തിയാക്കി. ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടിലാണ് കിങ് പിറന്നത്. മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തിനു വലിയ രീതിയില്‍ ആരാധകരുണ്ട്.

4. പഴശ്ശിരാജ

രണ്ടായിരത്തിനു ശേഷം റിലീസ് ചെയ്ത മലയാളം സിനിമകളില്‍ ലക്ഷണമൊത്ത ബ്രഹ്മാണ്ഡ ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ. 2009 ലാണ് ചിത്രം റിലീസ് ചെയ്തത്. പഴശ്ശിരാജയായി മമ്മൂട്ടി നിറഞ്ഞാടി. എം.ടി.വാസുദേവന്‍ നായര്‍-ഹരിഹരന്‍ കൂട്ടുകെട്ടിലാണ് ചിത്രം പിറന്നത്. പഴശ്ശിരാജയിലൂടെ മമ്മൂട്ടിയുടെ മറ്റൊരു ക്ലാസ് പ്രകടനത്തിനു ആരാധകര്‍ സാക്ഷ്യംവഹിച്ചു.

5. രാജമാണിക്യം

മമ്മൂട്ടിയുടെ കരിയറില്‍ വന്‍ ബ്രേക്ക് നല്‍കിയ മെഗാഹിറ്റ് ചിത്രമാണ് രാജമാണിക്യം. ബെല്ലാരി രാജയെന്ന മാസ് കഥാപാത്രമായി മമ്മൂട്ടി അഴിഞ്ഞാടി. തനിക്ക് കോമഡിയും അനായാസം വഴങ്ങുമെന്ന് മമ്മൂട്ടി തെളിയിച്ച ചിത്രം. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി പില്‍ക്കാലത്ത് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ദിവ്യ പ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ.…

23 hours ago

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

4 days ago