Categories: latest news

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അഞ്ച് നായികമാര്‍

ശോഭന, രേവതി, ഉര്‍വശി, മഞ്ജു വാര്യര്‍ തുടങ്ങി മീര ജാസ്മിന്‍, ഭാവന, മംമ്ത മോഹന്‍ദാസ് എന്നിങ്ങനെ ഒട്ടേറെ നടിമാരുടെ നായകനായി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലുമായി ഏറ്റവും മികച്ച കെമിസ്ട്രിയുള്ള അഞ്ച് നായികമാര്‍ ആരൊക്കെയാണെന്ന് നോക്കാം

1. മോഹന്‍ലാല്‍-ശോഭന

മോഹന്‍ലാലിന് ഏറ്റവും ചേരുന്ന നായികയെന്നാണ് ശോഭനയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മലയാളത്തില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കെമിസ്ട്രിയാണ് ഈ കൂട്ടുകെട്ട്. തേന്മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ്, മിന്നാരം, പവിത്രം, ഉള്ളടക്കം, വെള്ളാനകളുടെ നാട്, ടി.പി.ബാലഗോപാലന്‍ എംഎ തുടങ്ങി നിരവധി സിനിമകളില്‍ മോഹന്‍ലാലിന്റെ നായികയായി ശോഭന അഭിനയിച്ചു. ഇരുവരും ഒന്നിച്ചുള്ള സിനിമകളിലെ പാട്ടുകളും സൂപ്പര്‍ഹിറ്റാണ്.

2. മോഹന്‍ലാല്‍-ഉര്‍വശി

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഉര്‍വശി മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചു. പല സിനിമകളിലും ഇരുവരും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. സ്ഫടികം, ലാല്‍സലാം, മിഥുനം, സുഖമോ ദേവി, ഭരതം, ഇരുപതാം നൂറ്റാണ്ട്, വിഷ്ണുലോകം തുടങ്ങിയ സിനിമകളിലെല്ലാം മോഹന്‍ലാലും ഉര്‍വശിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

3. മോഹന്‍ലാല്‍-രേവതി

Revathy and Mohanlal

മോഹന്‍ലാലിനൊപ്പം മികച്ച കെമിസ്ട്രിയുള്ള മറ്റൊരു അഭിനേത്രിയാണ് രേവതി. കിലുക്കത്തിലെ ഇരുവരുടേയും കോംബിനേഷന്‍ സീനുകള്‍ മാത്രം മതി അതിനു തെളിവായി. ദേവാസുരം, വരവേല്‍പ്പ്, കിലുക്കം, അഗ്നിദേവന്‍, മായാമയൂരം, മൂന്നാം മുറ, രാവണപ്രഭു തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലെല്ലാം മോഹന്‍ലാലിന്റെ നായികയായി രേവതി അഭിനയിച്ചു.

4. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍

ആറാം തമ്പുരാനിലെ മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കോംബിനേഷന്‍ എങ്ങനെയാണ് മലയാളികള്‍ മറക്കുക. ഈ ഒരൊറ്റ സിനിമ കൊണ്ട് മാത്രം ആരാധകരുടെ മനസ് കവര്‍ന്ന കൂട്ടുകെട്ടാണിത്. കന്മദം, ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, സമ്മര്‍ ഇന്‍ ബെത്‌ലഹേം തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

5. മോഹന്‍ലാല്‍-ലിസി

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട കോംബിനേഷനാണ് മോഹന്‍ലാല്‍-ലിസി. ചിത്രം, താളവട്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിംഗ് ബോയിംഗ്, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, സര്‍വകലാശാല, ശേഷം കാഴ്ചയില്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

7 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

7 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago