വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളെ ഞെട്ടിച്ച നടനാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായി എത്തിയ മോഹന്‍ലാല്‍ പിന്നീട് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. മോഹന്‍ലാലിന്റെ അഞ്ച് അണ്ടര്‍റേറ്റഡ് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. പഞ്ചാഗ്നി
അയലത്തെ പയ്യന്‍ ഇമേജില്‍ പ്രേക്ഷകരെ രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്തിരുന്ന മോഹന്‍ലാല്‍ വളരെ പക്വമായ കഥാപാത്രത്തിലൂടെ തന്റെ അഭിനയത്തിന്റെ വ്യാപ്തി കാണിച്ചുതന്ന സിനിമ. ക്ലീന്‍ ഷേവ് മോഹന്‍ലാല്‍ മലയാളികള്‍ക്ക് അത്ര പരിചിത മുഖമായിരുന്നില്ല. എന്നാല്‍, പഞ്ചാഗ്നിയിലെ റഷീദ് എന്ന കഥാപാത്രം എല്ലാ അര്‍ത്ഥത്തിലും മോഹന്‍ലാലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയ്ക്ക് സംവിധാനം ഒരുക്കിയത് ഹരിഹരനാണ്.
2. മുഖം
മോഹന്‍ലാലിന്റെ മികച്ച പൊലീസ് കഥാപാത്രങ്ങളില്‍ ഒന്നാണ് മുഖത്തിലെ ഹരിശങ്കര്‍. മോഹനാണ് സിനിമ സംവിധാനം ചെയ്തത്. അധികം ആരും ചര്‍ച്ച ചെയ്യപ്പെടാത്ത മോഹന്‍ലാലിന്റെ മികച്ചൊരു കഥാപാത്രം.
3. പിന്‍ഗാമി
തിയറ്ററുകളില്‍ വമ്പന്‍ വിജയമായില്ലെങ്കിലും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പിന്‍ഗാമിയിലെ മോഹന്‍ലാലിന്റെ ക്യാപ്റ്റന്‍ വിജയ് മേനോന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ മൂഡിലുള്ള മികച്ചൊരു സിനിമയായിരുന്നു പിന്‍ഗാമി.
4. രാജശില്‍പ്പി
ആര്‍.സുകുമാരനാണ് രാജശില്‍പ്പി സംവിധാനം ചെയ്തത്. ലോര്‍ഡ് ശിവനെ അനുസ്മരിച്ചുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
5. ദേവദൂതന്‍
രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ സിനിമ. മോഹന്‍ലാലിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. വിശാല്‍ കൃഷ്ണമൂര്‍ത്തിയെന്ന സംഗീത രാജാവായി മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…