Categories: Gossips

നസ്രിയ-ഫഹദ് പ്രണയം പൂവിട്ടത് ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍വെച്ച്; ആദ്യം പ്രൊപ്പോസ് ചെയ്തത് നസ്രിയ !

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. മലയാള സിനിമാലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഫഹദ് നസ്രിയയുമായി ഏറെ അടുക്കുന്നത്. ഇതേ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ഫഹദ് വെളിപ്പെടുത്തിയിട്ടുണ്ട്.

‘ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാനും നസ്രിയയും പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു,’ ഫഹദ് പറഞ്ഞു.

Nazriya and Fahad Faasil

ഫഹദും നസ്രിയയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് പലര്‍ക്കും സംശയമുണ്ട്. 1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയ നസീമിന് ഇപ്പോള്‍ പ്രായം 27 വയസ്സാണ്. അതായത് ഫഹദും നസ്രിയയും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജന്മദിനം. ഫഹദിന് ഇപ്പോള്‍ 39 വയസ്സാണ് പ്രായം. ഇരുവരും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ടെങ്കിലും തന്റെ ജീവിതം മാറിയത് നസ്രിയയുടെ വരവിന് ശേഷമാണെന്ന് ഫഹദ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

2014 ലായിരുന്നു ഇരുവരുടേയും വിവാഹം. കല്യാണ സമയത്ത് നസ്രിയയുടെ പ്രായം 19 വയസ്സായിരുന്നു. ഫഹദിനാകട്ടെ 31 വയസ്സ് കഴിഞ്ഞിട്ടുണ്ടായിരുന്നു. ഇരുവരുടേയും പ്രായവ്യത്യാസം ആ സമയത്ത് ഏറെ ചര്‍ച്ചയായിരുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

5 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

11 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

11 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

11 hours ago