Categories: Gossips

അന്ന് സെക്കന്റ് ഷോ, ഇന്ന് കുറുപ്പ്; ദുല്‍ഖര്‍ സല്‍മാന്റെ പത്ത് വര്‍ഷം

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സിനിമാ അരങ്ങേറ്റം കുറിച്ചത്. ദുല്‍ഖര്‍ സിനിമയിലെത്തിയിട്ട് ഇന്നേക്ക് കൃത്യം 10 വര്‍ഷമായി. പത്ത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ദുല്‍ഖറിന്റെ സിനിമാ കരിയര്‍ പരിശോധിക്കുമ്പോള്‍ അതില്‍ കഠിനാധ്വാനത്തിന്റേയും പരിശ്രമങ്ങളുടേയും ശേഷിപ്പുകള്‍ കാണാം. സെക്കന്റ് ഷോയ്ക്ക് പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ദുല്‍ഖറിന്റേതായി അവസാനം ഇറങ്ങിയ ചിത്രം കുറുപ്പാണ്. അതും ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍.

തമിഴിലും ബോളിവുഡ് സിനിമയിലും അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍ ദുല്‍ഖറിന് മുന്‍ വര്‍ഷങ്ങളില്‍ കഴിഞ്ഞിരുന്നു. മുന്‍ വര്‍ഷങ്ങളിലെ പ്രതാപം ദുല്‍ഖര്‍ 2021 ല്‍ വര്‍ധിപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ വേഫറര്‍ ഫിലിംസിലൂടെ സിനിമ വ്യവസായത്തില്‍ ദുല്‍ഖര്‍ ശക്തമായ സാന്നിധ്യം അരക്കിട്ടുറപ്പിച്ച വര്‍ഷം. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പാണ് ദുല്‍ഖറിന് പാന്‍ ഇന്ത്യന്‍ ലെവലിലേക്കുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഈ സിനിമയുടെ നിര്‍മാതാവും ദുല്‍ഖര്‍ തന്നെ. കേരളത്തിനു പുറത്ത് വന്‍ ചലനമാണ് കുറുപ്പ് സൃഷ്ടിച്ചത്. സിനിമയുടെ പ്രചാരണം ബോളിവുഡ് തലത്തിലും ശ്രദ്ധിക്കപ്പെട്ടു. ഇത് ദുല്‍ഖറിന്റെ മാര്‍ക്കറ്റ് ഉയരാന്‍ കാരണമായി.

Kurup – Dulquer Salmaan

കലാമൂല്യമുള്ളതും വാണിജ്യവിജയം നേടിയതുമായ സിനിമകളില്‍ ഇക്കാലയളവില്‍ ദുല്‍ഖര്‍ അഭിനയിച്ചു. ബോളിവുഡിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചു. ചാര്‍ലിയിലൂടെ ദുല്‍ഖര്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.

 

അനില മൂര്‍ത്തി

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

5 hours ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

5 hours ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

5 hours ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

5 hours ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

5 hours ago