Categories: Gossips

കുഞ്ഞ് വേണമെന്ന് തോന്നിയത് സുരേഷുമായുള്ള ബന്ധം പിരിഞ്ഞ ശേഷം; മനസ്സുതുറന്ന് രേവതി

മലയാളം കണ്ട എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് രേവതി. താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വിഷയമാണ്. രേവതിക്ക് വിവാഹമോചന ശേഷം കുഞ്ഞ് പിറന്നതും അതുമായി ബന്ധപ്പെട്ട് താരം നടത്തിയ വെളിപ്പെടുത്തലുകളും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

നടനും സംവിധായകനും ഛായാഗ്രഹകനുമായ സുരേഷ് ചന്ദ്ര മേനോനെയാണ് രേവതി വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുപതാം വയസ്സിലാണ് രേവതി സുരേഷിനെ വിവാഹം കഴിച്ചത്. അമ്മയുടേയും അച്ഛന്റേയും പൂര്‍ണ സമ്മതത്തോടെയാണ് സുരേഷിനെ വിവാഹം കഴിച്ചതെന്ന് രേവതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Revathy

ഞങ്ങള്‍ക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. പക്ഷേ എപ്പോഴോ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ പറ്റില്ലാ എന്ന് രണ്ട് പേര്‍ക്കും തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്. പിന്നെ എന്റെ കുടുംബത്തിലും ഞങ്ങള്‍ ഞങ്ങളുടെ കാരണങ്ങള്‍ പറഞ്ഞു. പിരിയുന്നതിനെ കുറിച്ച് പറഞ്ഞപ്പോള് നിങ്ങള്‍ അതിനായി ഒന്നുകൂടി ശ്രമിക്കാനായിരുന്നു അവരുടെ നിര്‍ദേശം. വീട്ടുകാരുടെ നിര്‍ദേശ പ്രകാരം തങ്ങള്‍ അഞ്ചാറ് വര്‍ഷം കൂടി ഒന്നിച്ച് ജീവിക്കാന്‍ ശ്രമിച്ചെന്നും രേവതി പറയുന്നു.

ബന്ധം പഴയപോലെ വര്‍ക്കൗട്ട് ആകില്ലെന്ന് മനസിലാക്കിയപ്പോഴാണ് പിരിഞ്ഞത്. നല്ല സുഹൃത്തുക്കളില്‍ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുമ്പ് പിരിയുന്നതാണ് നല്ലതെന്നും രേവതി പറഞ്ഞു.

ഇപ്പോള്‍ രേവതിയ്ക്ക് ഒരു കുഞ്ഞ് ഉണ്ട്. ഏഴ് വയസുകാരിയായ മഹി. പാരന്റ് സര്‍ക്കിള്‍ എന്ന പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് താരം താനൊരു അമ്മയായ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. രേവതി ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു ഒരു കുഞ്ഞിന് ജന്മം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവ് സുരേഷ് മേനോനുമായി പിരിഞ്ഞ ശേഷമാണ് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം തനിക്ക് തോന്നിയതെന്നും രേവതി പറയുന്നു. ഈ കുഞ്ഞ് തന്റെ രക്തമാണെന്നും മറ്റൊന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് രേവതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

4 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

4 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

4 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

4 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

4 hours ago