Categories: Gossips

വിക്രമാദിത്യന്‍ വേണ്ടെന്നുവയ്ക്കാന്‍ ദുല്‍ഖര്‍ ആലോചിച്ചു; കാരണം ഇതാണ്

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വിക്രമാദിത്യന്‍. 2014 ലാണ് സിനിമ റിലീസ് ചെയ്തത്. ബോക്സ്ഓഫീസില്‍ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ഒരു സീനില്‍ അഭിനയിക്കാനുള്ള പേടി കാരണം ഈ സിനിമയില്‍ നിന്ന് പിന്മാറാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ശ്രമിച്ചിരുന്നതായി ഈയടുത്ത് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ സംവിധായകന്‍ ലാല്‍ ജോസ് വെളിപ്പെടുത്തിയിരുന്നു.

ദുല്‍ഖറിന് സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തു. സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. ആ സമയത്താണ് തനിക്ക് പേടി തോന്നുന്നു എന്നും പറഞ്ഞ് ദുല്‍ഖര്‍ ലാല്‍ ജോസിനെ വിളിക്കുന്നത്. സ്‌ക്രിപ്റ്റ് മോശമായിട്ടാണോ സിനിമയില്‍ നിന്ന് പിന്മാറാന്‍ ആലോചിക്കുന്നതെന്ന് ലാല്‍ ജോസ് ദുല്‍ഖറിനോട് ചോദിച്ചു. എന്നാല്‍, സ്‌ക്രിപ്റ്റെല്ലാം നല്ലതാണെന്നും ഒരു സീനില്‍ അഭിനയിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാതെയാണ് തനിക്ക് ടെന്‍ഷന്‍ തോന്നുന്നതെന്നും ദുല്‍ഖര്‍ മറുപടി പറഞ്ഞു.

Dulquer Salmaan

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നു വരുന്ന ഓഫര്‍ ലെറ്റര്‍ ലെന (സിനിമയില്‍ ദുല്‍ഖറിന്റെ അമ്മ വേഷം) ഒളിപ്പിച്ചുവയ്ക്കുകയും പിന്നീട് അത് ദുല്‍ഖര്‍ അറിയുകയും ചെയ്യുന്ന രംഗമുണ്ട്. ഈ സീനില്‍ വളരെ ഡ്രമാറ്റിക്ക് ആയി വൈകാരികമായാണ് ദുല്‍ഖറിന്റെ കഥാപാത്രം പ്രതികരിക്കുന്നത്. ഈ സീന്‍ എങ്ങനെ ചെയ്യണമെന്ന് എത്ര ആലോചിച്ചിട്ടും തനിക്കൊരു പിടിയും കിട്ടുന്നില്ല എന്നാണ് ദുല്‍ഖര്‍ ലാല്‍ ജോസിനോട് പറഞ്ഞത്. ‘നിനക്ക് പിടിയൊന്നും കിട്ടണ്ട, നീ ഇങ്ങോട്ട് വന്നാല്‍ മതി, പിടിയൊക്കെ കിട്ടിപ്പിച്ചോളാം’ എന്നാണ് അന്ന് ദുല്‍ഖറിന് ലാല്‍ ജോസ് മറുപടി കൊടുത്തത്. പിന്നീട് സിനിമയുടെ ഷൂട്ടിങ് തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോളാണ് ഈ സീന്‍ ഷൂട്ട് ചെയ്തത്. അപ്പോഴേക്കും ദുല്‍ഖര്‍ ഓക്കെയായെന്നും ലാല്‍ ജോസ് പറയുന്നു.

 

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

4 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

4 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

4 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

4 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

4 hours ago