Categories: Gossips

ചന്ദാമാമയിലെ കുഞ്ചാക്കോ ബോബന്റെ നായിക ഇപ്പോള്‍ ഇങ്ങനെ

രണ്ട് സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അഭിനേത്രിയാണ് തേജാലി ഘനേകര്‍. 1998 ല്‍ പുറത്തിറങ്ങിയ മീനത്തില്‍ താലിക്കെട്ടില്‍ ദിലീപിന്റെ നായികയായും 1999 ല്‍ പുറത്തിറങ്ങിയ ചന്ദാമാമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായും തേജാലി ഘനേകര്‍ അഭിനയിച്ചു. ഈ രണ്ട് സിനിമകളിലേയും പ്രകടനം തേജാലിയെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാക്കി. യഥാര്‍ഥ പേര് തേജാലി എന്നാണെങ്കിലും സിനിമയിലെത്തിയപ്പോള്‍ സുലേഖ എന്ന പേര് സ്വീകരിച്ചു.

കുടുംബത്തോടൊപ്പം ഇപ്പോള്‍ സിംഗപ്പൂരിലാണ് താരം താമസിക്കുന്നത്. മികച്ചൊരു ഫുഡ് ബ്ലോഗര്‍ കൂടിയാണ് തേജാലി. നട്ട്മെഗ് നോട്ട്സ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫുഡ് ബ്ലോഗുകള്‍ തേജാലി ചെയ്യുന്നുണ്ട്.

Tejali

തേജാലിയുടെ ജീവിതപങ്കാളി ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുകയാണ്. ഡിഗ്രി പഠന ശേഷം നാലര വര്‍ഷത്തോളം മുംബൈയിലെ ഒരു കോര്‍പറേറ്റ് കമ്പനിയില്‍ തേജാലി ജോലി ചെയ്തു. വിവാഹശേഷമാണ് താരം സിംഗപ്പൂരില്‍ എത്തിയത്. ജേണലിസത്തില്‍ പിജി എടുത്തിട്ടുള്ള തേജാലിക്ക് മിന്‍മ്ര, വേദന്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

ടെലിവിഷനില്‍ നിന്നാണ് തേജാലി സിനിമയില്‍ എത്തിയത്. നിരവധി ഒഡിഷനില്‍ പങ്കെടുത്തിരുന്നു. ആഹാ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു തേജാലി അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരങ്ങള്‍ എല്ലാം തന്നെ അണിനിര ചിത്രമായിരുന്നു അത്.

 

 

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

49 seconds ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

42 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

46 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

50 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago