Categories: Gossips

‘ഇത് ഞങ്ങളുടെ ലോകം’ സിനിമയിലെ നായികയെ ഓര്‍മയില്ലേ? നടി ശ്വേത ബസു ഇപ്പോള്‍ ഇങ്ങനെ

2008 ല്‍ മലയാളത്തില്‍ ഇറങ്ങിയ റിമേക്ക് സിനിമയാണ് ‘ഇത് ഞങ്ങളുടെ ലോകം’. തെലുങ്ക് ചിത്രം ‘കൊത ബംഗാരു ലോകം’ മലയാളത്തിലേക്ക് എത്തിയപ്പോള്‍ ‘ഇത് ഞങ്ങളുടെ ലോകം’ ആയതാണ്. വരുണ്‍ സന്ദേശും ശ്വേത ബസു പ്രസാദുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ ‘നിനക്കായ് സ്‌നേഹത്തില്‍’ എന്ന് തുടങ്ങുന്ന ഗാനം മലയാളത്തില്‍ വമ്പന്‍ ഹിറ്റായിരുന്നു.

ഇത് ഞങ്ങളുടെ ലോകത്തിലൂടെയാണ് നടി ശ്വേത ബസു മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ബിഹാറിലെ ജംഷഡ്പൂരിലാണ് താരത്തിന്റെ ജനനം. പിന്നീട് മുംബൈയിലേക്ക് താമസം മാറി. മാസ് മീഡിയ ആന്റ് ജേണലിസത്തില്‍ ബിരുദം നേടിയ ശ്വേത ബാലതാരമായാണ് സിനിമയില്‍ എത്തിയത്.

Shweta Basu

2002 ല്‍ ബോളിവുഡ് ചിത്രം ‘മാക്ദീ’യിലൂടെയാണ് ശ്വേത ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയത്. ആ വര്‍ഷം മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ശ്വേത കരസ്ഥമാക്കി. പിന്നീട് നായികയായും സിനിമാ രംഗത്ത് സജീവമായി. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 25 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ടെലിവിഷന്‍ രംഗത്തും വെബ് സീരിസുകളിലും താരം സജീവമാണ്.

ശ്വേതയുടെ വ്യക്തിജീവിതം അത്ര ശോഭിതമായിരുന്നില്ല. 2018 ല്‍ രോഹിത് മിത്താലിനെ ശ്വേത വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷത്തിനു ശേഷം ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി.

അനില മൂര്‍ത്തി

Recent Posts

നടന്‍ ഹരിമുരളി മരിച്ച നിലയില്‍

ബാലതാരമായി കയ്യടി നേടിയ ഹരിമുരളിയെ മരിച്ച നിലയില്‍…

1 hour ago

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പില്‍ ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

1 day ago

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

1 day ago

സാരിയില്‍ അടിപൊളിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

1 day ago

നാടന്‍ പെണ്ണായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago