മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാല്‍ വൈവിധ്യങ്ങളായ കഥാപാത്രങ്ങളാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതും പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചതുമായ അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. തന്മാത്ര
ബ്ലെസി സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ സിനിമയാണ് തന്മാത്ര. അല്‍ഷിമേഴ്‌സ് രോഗിയുടെ കഥയാണ് സിനിമ പറഞ്ഞത്. രമേശന്‍ എന്ന അല്‍ഷിമേഴ്‌സ് രോഗിയെ മോഹന്‍ലാല്‍ അവിസ്മരണീയമാക്കി. മോഹന്‍ലാലിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രമെന്നാണ് നിരൂപകര്‍ ഇതിനെ വിലയിരുത്തിയത്.
2. പ്രണയം
2011 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് പ്രണയം. ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്ത പ്രണയം മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നാണ്. പ്രൊഫസര്‍ മാത്യൂസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
3. നരന്‍
രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഏറ്റവും മാസ് കഥാപാത്രമാണ് നരനിലെ മുള്ളന്‍കൊല്ലി വേലായുധന്‍. ജോഷി സംവിധാനം ചെയ്ത നരന്‍ 2005 ലാണ് പുറത്തിറങ്ങിയത്. തിയറ്ററുകളില്‍ സിനിമ വമ്പന്‍ ഹിറ്റായി.
4. ഉദയനാണ് താരം
സിനിമയെ മാത്രം പ്രണയിക്കുന്ന ഉദയഭാനു എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ ഗംഭീരമാക്കിയപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് മികച്ചൊരു സിനിമ. 2005 ലാണ് ഉദയനാണ് താരം റിലീസ് ചെയ്തത്. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ തിരക്കഥയും റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനവുമാണ് സിനിമയെ മികച്ചതാക്കിയത്.
5. സ്പിരിറ്റ്
2010 ന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് ഒരേസമയം തിയറ്ററുകളിലും പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധിക്കപ്പെട്ടു. ആല്‍ക്കഹോളിക് ആയ രഘുനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…