Categories: Gossips

പുകവലി പൂര്‍ണമായി നിര്‍ത്തി, പിന്നീട് കിങ്ങില്‍ അഭിനയിച്ചപ്പോള്‍ വീണ്ടും തുടങ്ങി; മമ്മൂട്ടിയും പുകവലിയും തമ്മിലുള്ള ബന്ധം ഇങ്ങനെ

തന്റെ വ്യക്തി ജീവിതത്തില്‍ മമ്മൂട്ടിയെ ഏറെ ബുദ്ധിമുട്ടിച്ച ഒരു ദുശീലമായിരുന്നു പുകവലി. താരം തന്നെ ഇക്കാര്യം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് താന്‍ ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നെന്നാണ് മമ്മൂട്ടി പറയുന്നത്.

പുകവലി നിര്‍ത്താന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെന്നും എന്നാല്‍ കൂടുതല്‍ തവണയും നിരാശപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്നും മമ്മൂട്ടി പറയുന്നു.

ഒടുവില്‍ 1992 ലാണ് മമ്മൂട്ടി പുകവലിക്ക് ഫുള്‍സ്റ്റോപ്പ് ഇടുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് താന്‍ അന്ന് പുകവലി നിര്‍ത്തിയതെന്ന് മമ്മൂട്ടി പറയുന്നു. പിന്നീട് ഏകദേശം ആറ് വര്‍ഷക്കാലം മമ്മൂട്ടി സിഗരറ്റ് തൊട്ടിട്ടില്ല.

Mammootty

എന്നാല്‍, ദ് കിങ് എന്ന സിനിമയില്‍ അഭിനയിച്ചതോടെ മമ്മൂട്ടി വീണ്ടും പുകവലി തുടങ്ങി. പിന്നീട് ആറ്-ഏഴ് മാസത്തോളം മമ്മൂട്ടി വീണ്ടും സിഗരറ്റ് വലിച്ചു. കിങ്ങില്‍ സിഗരറ്റ് ഉപയോഗിക്കുന്ന സീന്‍ ഒരുപാടുണ്ട്. ഇതാണ് വീണ്ടും പുകവലി തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മമ്മൂട്ടി പറയുന്നു.

കിങ്ങിന് ശേഷം ആറ്-ഏഴ് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും പുകവലി നിര്‍ത്തിയെന്നും പിന്നീട് പുകവലി എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നും മമ്മൂട്ടി ഓര്‍ക്കുന്നു

അനില മൂര്‍ത്തി

Recent Posts

‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം

നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…

6 hours ago

സൂര്യയുടെ 47-ാം ചിത്രത്തിന് പേരായി; ജിത്തു മാധവന്റെ ‘സീൻ’ ദീപാവലിക്ക്

സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…

6 hours ago

‘ഇത് ഞാൻ കൊടുത്ത അടിയാ…’; വേദനയിലും ചിരി മായാതെ അനുമോൾ-ഭുവനേഷ് ജോഡി

ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…

6 hours ago

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

13 hours ago

കുഞ്ഞുണ്ടായേക്കില്ല എന്നതുമായി സമരസപ്പെട്ടിരുന്നു, ഇത് സര്‍പ്രൈസാണ്, സാമന്ത

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്.…

13 hours ago