Pranav Mohanlal and Mammootty
മോഹന്‍ലാലിന്റെ മകനും യുവതാരവുമായ പ്രണവ് മോഹന്‍ലാലിനെ ചെല്ലപ്പേര് വിളിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു. സ്വന്തം മകനോടുള്ള വാല്‍സല്യം തന്നെയാണ് മമ്മൂട്ടി തന്റെ ഉറ്റ സുഹൃത്തായ മോഹന്‍ലാലിന്റെ മകനോടും കാണിക്കുന്നത്.
Pranav Mohanlal
പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകരാണ് ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.
പ്രണവ് നായകനായ ‘ഹൃദയം’ തിയറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുമ്പോഴാണ് മമ്മൂട്ടിയും പ്രണവും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മമ്മൂട്ടി കേക്ക് മുറിച്ച് പ്രണവിന് നല്‍കുന്നതാണ് വീഡിയോ. ‘വാടാ മോനേ അപ്പൂ..’ എന്ന് പറഞ്ഞാണ് മമ്മൂട്ടി പ്രണവിനെ തന്റെ അടുത്തേക്ക് കേക്ക് നല്‍കാനായി വിളിക്കുന്നത്. പ്രണവിന് മമ്മൂട്ടി കേക്ക് വായില്‍വെച്ച് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. മമ്മൂട്ടിയുടെ വിളി കേട്ട് നാണംകുണുങ്ങിയായി നിഷ്‌കളങ്കമായ ചിരിയോടെയാണ് പ്രണവ് കേക്ക് വാങ്ങാന്‍ അടുത്തേക്ക് എത്തുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…