Categories: Gossips

മോഹന്‍ലാലിന്റെ കരിയറിലെ വമ്പന്‍ പരാജയ ചിത്രങ്ങള്‍

മോളിവുഡിന്റെ ബോക്‌സ്ഓഫീസ് കിങ് ആണ് മോഹന്‍ലാല്‍. മലയാളത്തില്‍ നൂറ് കോടി, അമ്പത് കോടി ക്ലബുകളിലെല്ലാം ആദ്യം കയറി താരമാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. എന്നാല്‍, മോഹന്‍ലാലിന്റെ കരിയറിലും നിരാശപ്പെടുത്തിയ ചില സിനിമകളുണ്ട്. വലിയ പ്രതീക്ഷകളോടെ എത്തി പ്രേക്ഷകരെ പൂര്‍ണമായി നിരാശപ്പെടുത്തിയ അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം

1. കാസനോവ

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രം. വമ്പന്‍ മുതല്‍ മുടക്കില്‍ റിലീസ് ചെയ്ത കാസനോവ റിലീസിന് മുന്‍പ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിലുള്ള തിരക്കഥയും റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനവും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ കാമുകവേഷം ആരാധകരെ ഞെട്ടിക്കുമെന്നാണ് റിലീസിന് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ വരെ ഉറപ്പ് നല്‍കിയത്. എന്നാല്‍, 2012 ജനുവരി 26 ന് പുറത്തിറങ്ങിയ കാസനോവ ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. സാമ്പത്തികമായി വലിയ നഷ്ടമാണ് നിര്‍മാതാവിന് വരുത്തിവച്ചത്.

2. ലേഡീസ് ആന്റ് ജെന്റില്‍മാന്‍

തൊട്ടതെല്ലാം പൊന്നാക്കിയ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച സിനിമയാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്‍. സിദ്ധിഖ് ലാലിലെ സിദ്ധിഖിന്റെ സംവിധാനം. മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, മിത്ര കുര്യന്‍ എന്നിങ്ങനെ നാല് നായികമാര്‍. 2013 ല്‍ പുറത്തിറങ്ങിയ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ കാത്തിരിക്കാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ ചിത്രം തകര്‍ന്നടിഞ്ഞു. ക്ലൈമാക്‌സ് രംഗങ്ങളില്‍ അടക്കം ഫാന്‍സ് ഷോയ്ക്ക് പ്രേക്ഷകര്‍ കൂവിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

Mohanlal

3. കാണ്ഡഹാര്‍

താര രാജാക്കന്‍മാരായ മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിച്ച സിനിമയാണ് കാണ്ഡഹാര്‍. 1999 ലെ വിമാന റാഞ്ചല്‍ പ്രമേയം സിനിമയാക്കിയത് മേജര്‍ രവിയാണ്. മള്‍ട്ടി സ്റ്റാര്‍ ചിത്രമായിട്ടും 2010 ല്‍ പുറത്തിറങ്ങിയ കാണ്ഡഹാര്‍ ബോക്‌സ്ഓഫീസില്‍ വമ്പന്‍ പരാജയമായി.

4. ലോക്പാല്‍

ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ സിനിമയാണ് ലോക്പാല്‍. 2013 ല്‍ റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടു. പ്രമേയംകൊണ്ടും സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തി.

5. ഗീതാഞ്ജലി

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് വാനോളമാണ്. എന്നാല്‍, 2013 ല്‍ റിലീസ് ചെയ്ത ഗീതാഞ്ജലി തിയറ്ററുകളില്‍ അമ്പേ പരാജയമായി. മണിചിത്രത്താഴിലെ ഡോ.സണ്ണി എന്ന കഥാപാത്രമായാണ് ഗീതാഞ്ജലിയില്‍ മോഹന്‍ലാല്‍ എത്തിയത്. എന്നാല്‍, അതുകൊണ്ടും സിനിമയ്ക്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല.

അനില മൂര്‍ത്തി

Recent Posts

നാല്‍പത് കഴിഞ്ഞ നടി, ആന്‍ഡ്രിയ ജെര്‍മിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. സിനിമയില്‍…

3 hours ago

സൂര്യയുടെ പുതിയ റിലീസ്, ‘പട്ടാമ്പൂച്ചി’ ഗാനമെത്തി

സൂര്യയുടെ പുതിയ ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'.…

4 hours ago

‘ഫാഷന്‍ റീ-ലോഡഡ്! ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ ഗൗതമി നായര്‍

സെക്കന്റ് ഷോ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച…

4 hours ago

കറുപ്പിനഴക്, സാരിയില്‍ ആല്‍ഫി പഞ്ഞിക്കാരന്‍, ചിത്രങ്ങള്‍

മാളികപ്പുറം സിനിമയില്‍ കല്ലുവിന്റെ അമ്മയായി എത്തി ശ്രദ്ധേയയായ…

4 hours ago

മെഡിസിന്‍ അലര്‍ജി; ടാറ്റൂ അടിച്ച് വീണ നായര്‍

ടെലിവിഷനിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് വീണ നായര്‍.…

23 hours ago

എന്റെ പേരില്‍ പണപ്പിരിവ് നടത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല; രേണു

തന്റെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ രേണു സുധി.…

23 hours ago