Categories: Gossips

ആരാധകന്റെ മുഖത്തടിച്ച് ഉര്‍വശി; പിന്നീട് കുറ്റബോധം

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടിയാണ് ഉര്‍വശി. സൂപ്പര്‍താരങ്ങളുടെ തണലില്‍ ഒതുങ്ങി നില്‍ക്കാതെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളത്തിലെ മികച്ച നടി എന്ന നിലയില്‍ ഉര്‍വശി എല്ലാക്കാലത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെ പല വിവാദങ്ങളിലും പെട്ട അഭിനേത്രി കൂടിയാണ് ഉര്‍വശി. തന്റെ സിനിമ കരിയറില്‍ വലിയ വിഷമവും കുറ്റബോധവും തോന്നിയ ഒരു സംഭവം ഉര്‍വശി പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ആരാധകന്റെ മുഖത്ത് അടിച്ചതാണ് ആ സംഭവം.

‘ഐ.വി.ശശിയുടെ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഷൂട്ടിങ് നടക്കുന്ന വീട്ടിലെ ഒരു ചെറിയ മുറിയിലാണ് ഞാനും സീമയും ഇരിക്കുന്നത്. ആ മുറിയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും കാറ്റ് കിട്ടുന്നത്. ചെറിയൊരു ജനാലയുണ്ട് അവിടെ. പുറത്തൊക്കെ ഭയങ്കര തിരക്കാണ്. അതിനിടയിലാണ് ഒരാള്‍ ജനാലയുടെ അടുത്ത് നിന്ന് കൈകൊണ്ട് എന്തൊക്കെയോ ആക്ഷന്‍ കാണിക്കുന്നു. ഇയാള്‍ എന്താണ് ഈ കാണിക്കുന്നതെന്ന് ഞാന്‍ സീമയോട് ചോദിച്ചു. ജനാലയുടെ അടുത്ത് നിന്ന് ആക്ഷന്‍ കാണിക്കുന്ന അയാളെ നോക്കി ഞാന്‍ ‘എന്തുവാ കാണിക്കുന്നേ’ എന്ന് ചോദിച്ചു. അയാള്‍ പിന്നെയും അത് തന്നെ ചെയ്യുന്നു. എന്തോ മോശം കാര്യമാണ് കാണിക്കുന്നതെന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ ഒരു ടച്ച്അപ്പിനെ വിട്ട് അയാളെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. ഒരെണ്ണം കൊടുത്തു, ഒരടി കൊടുത്തു അയാള്‍ക്ക്. പക്ഷേ, പിന്നീടാണ് മനസിലായത് അയാള്‍ ഊമയാണ്. എന്റെ ആദ്യ സിനിമ തൊട്ടുള്ള ചിത്രങ്ങള്‍ ഒട്ടിച്ച ഒരു ആല്‍ബവും അയാളുടെ കൈയിലുണ്ട്. എന്നോട് എന്തോ പറയാന്‍ ശ്രമിക്കുകയായിരുന്നു. എനിക്കാകെ എന്താ പോലെയായി. കുറ്റബോധം തോന്നിയിട്ടും കാര്യമില്ലല്ലോ. ആകെ വിഷമിച്ചു പോയി,’ ഉര്‍വശി പറഞ്ഞു.

Urvashi

താന്‍ ഒരു താരത്തിന്റേയും തണലില്‍ അഭിനയിച്ച നടിയല്ലെന്നും ഈ അഭിമുഖത്തില്‍ ഉര്‍വശി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ചില താരങ്ങള്‍ക്ക് തനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ കാണുമ്പോള്‍ അസ്വസ്ഥത തോന്നിയിട്ടുണ്ടാകുമെന്നും ഉര്‍വശി പറയുന്നു. സംവിധായകര്‍ തനിക്കായി നല്‍കിയ കരുത്തുറ്റ കഥാപാത്രങ്ങളാണ് മലയാളത്തില്‍ ചെയ്തിട്ടുള്ളതെന്നും ഉര്‍വശി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി മീര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

5 hours ago

അന്‍വര്‍ റഷീദ്, അമല്‍ നീരദ്, നിതീഷ് സഹദേവ്; അടുത്ത വരവിലും ഞെട്ടിക്കാന്‍ മമ്മൂക്ക

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി നാല്…

21 hours ago

നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്: രമ്യ നമ്പീശന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രമ്യ നമ്പീശന്‍.…

22 hours ago

ഗ്ലാമറസ് പോസുമായി അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അതിസുന്ദരിയായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നൈല ഉഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…

23 hours ago