Categories: Gossips

ആദ്യം ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍, പിന്നീട് പ്രണയം; ഭാവനയുടെ ജീവിതത്തിലേക്ക് നവീന്‍ എത്തിയത് ഇങ്ങനെ

മലയാളത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം ഭാവന സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമുണ്ട്. സിനിമ നിര്‍മാതാവ് നവീന്‍ ആണ് ഭാവനയുടെ ജീവിതപങ്കാളി. ഇരുവരുടേയും നാലാം വിവാഹവാര്‍ഷികമാണ് ഇന്ന്.

തന്റെ ജീവിതത്തില്‍ നവീന്‍ എത്രത്തോളം പ്രിയപ്പെട്ട ആളാണെന്ന് ഭാവന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2011 ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

Bhavana and Naveen

തുടക്കത്തില്‍ തങ്ങള്‍ രണ്ട് പേരും വളരെ സുഹൃത്തുക്കള്‍ മാത്രമായിരുന്നു എന്നാണ് ഭാവന പറയുന്നത്. സൗഹൃദം കൂടുതല്‍ ആഴപ്പെടുകയും പിന്നീട് അത് പ്രണയമാകുകയും ചെയ്തു. നവീന്‍ തന്റെ വളരെ അടുത്ത സുഹൃത്താണെന്നും ഭാവന പറയുന്നു.

2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.

വിവാഹവാര്‍ഷിക ദിനത്തില്‍ നവീനൊപ്പമുള്ള ചിത്രം ഭാവന പങ്കുവച്ചിട്ടുണ്ട്. രസകരമായ അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാന്‍ വിവാഹം നിങ്ങളെ അനുവദിക്കുന്നു,’ എന്നാണ് ഭാവന ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ‘എന്റേത്’ എന്നും ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഭാവന നല്‍കിയിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

2 hours ago