സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്. പല താരങ്ങളുടേയും കുട്ടിക്കാല ചിത്രങ്ങള്‍ കണ്ടാല്‍ നമുക്ക് മനസ്സിലാകുക പോലും ഇല്ല. കുട്ടിക്കാലത്തില്‍ നിന്ന് അവര്‍ അത്രയേറെ മാറിയിട്ടുണ്ടാകും. അങ്ങനെയൊരു താരത്തിന്റെ പഴയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടിയായ ഈ താരത്തെ മനസ്സിലായോ?
നടി അഹാനയുടെ കുട്ടിക്കാല ചിത്രമാണ് ഇത്. കുട്ടിക്കാലത്ത് വലിയ ആവേശത്തില്‍ വെള്ളത്തില്‍ കളിക്കുന്ന ചിത്രവും ഇപ്പോഴത്തെ ഒരു ചിത്രവുമാണ് അഹാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വെള്ളത്തില്‍ ആയിരിക്കുന്ന അവസ്ഥ വളരെ സന്തോഷമുള്ള അവസ്ഥയാണെന്ന് താരം പറയുന്നു.
Ahaana
2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. ടൊവിനോയുടെ നായികയായി ലൂക്ക എന്ന സിനിമയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ.
മലയാളികളുടെ പ്രിയ നടി ശരണ്യ മോഹൻ പങ്കുവെച്ച…
തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.…
നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…
സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…
ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…
തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…