Categories: latest news

കുളിച്ച് ഈറനോടെ മാധവി ശയനപ്രദക്ഷിണം നടത്തി, ആളുകള്‍ നടിയെ കാണാന്‍ തടിച്ചുകൂടി; അന്ന് മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്കായി ശയനപ്രദക്ഷിണം ഇല്ല !

കേരളത്തിനു പുറത്തും ഏറെ പ്രസിദ്ധിയുള്ള ക്ഷേത്രമാണ് തൃശൂരിലെ ഗുരുവായൂര്‍ അമ്പലം. ദിനംപ്രതി ആയിരകണക്കിനു ഭക്തജനങ്ങളും സഞ്ചാരികളുമാണ് ഗുരുവായൂര്‍ ക്ഷേത്രം കാണാന്‍ എത്തുന്നത്. സിനിമാ താരങ്ങളും ഗുരുവായൂരില്‍ എത്താറുണ്ട്. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമാ താരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് ഏറെ പുകിലുകള്‍ ഉണ്ടാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കായുള്ള ശയനപ്രദക്ഷിണം നിര്‍ത്താന്‍ കാരണം ആ നടിയുടെ വരവാണ്.

നടി മാധവിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഹരിഹരന്‍-എം.ടി.വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടിയുടെ നായികയായി മാധവി അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ സിനിമ ചിത്രീകരണം നടക്കുന്ന സമയത്ത് രസകരമായ ഒരു കാര്യമുണ്ടായി. സിനിമയുടെ നിര്‍മാതാവ് പി.വി.ഗംഗാധരന്‍ ഇതേകുറിച്ച് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Madhavi

ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റുമായി വടക്കന്‍ വീരഗാഥയുടെ ചിത്രീകരണം പുരോഗമിക്കുന്ന സമയം. ഒരു ദിവസം പുലര്‍ച്ചെ മാധവിക്ക് ശയന പ്രദക്ഷിണം നടത്തണമെന്ന് ഒരു ആഗ്രഹം. അവിടെയുള്ള കുളത്തില്‍ തന്നെ കുളിച്ച് ഈറനോടെ വന്നാണ് മാധവി ശയനപ്രദക്ഷിണം നടത്തിയത്. അതുകഴിഞ്ഞ് കുളിച്ച് ഈറനായിത്തന്നെ തൊഴുതു. അപ്പോഴേക്കും ചുറ്റിലും ആളുകൂടി. അതിന്റെ പിറ്റേന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നു. ഇനി മുതല്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. അന്നു മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണമില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

 

അനില മൂര്‍ത്തി

Recent Posts

മമ്മൂട്ടിയോടു കഥ പറഞ്ഞ് ജീത്തു ജോസഫ് !

മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…

6 hours ago

മോഹന്‍ലാലും അജിത് കുമാറും ഒന്നിക്കുന്നു?

മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…

10 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ആന്‍ഡ്രിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നു; തമന്ന

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…

1 day ago

മകളുടെ സിനിമാ പ്രവേശം; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

1 day ago

ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം പുറത്ത്

ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…

1 day ago