Categories: Gossips

ഇരുവരില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടി; മെഗാസ്റ്റാര്‍ ‘നോ’ പറഞ്ഞ കഥാപാത്രം, പിന്നീട് നഷ്ടബോധം

1997 ല്‍ പുറത്തിറങ്ങിയ ‘ഇരുവര്‍’ ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. മണിരത്‌നമാണ് ഇരുവര്‍ സംവിധാനം ചെയ്തത്. മോഹന്‍ലാലും പ്രകാശ് രാജും തകര്‍ത്തഭിനയിച്ച ‘ഇരുവര്‍’ വലിയ രീതിയില്‍ നിരൂപക പ്രശംസ നേടി. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇരുവറിലേത്.

തമിഴ്‌നാട് രാഷ്ട്രീയമാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്. എംജിആര്‍, കരുണാനിധി സൗഹൃദമാണ് അതില്‍ പ്രധാനം. ഇതില്‍ എംജിആറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയത്. കരുണാനിധിയെ അവതരിപ്പിച്ചിരിക്കുന്നത് പ്രകാശ് രാജും.

Mammootty and Mohanlal

പ്രകാശ് രാജ് ചെയ്ത തമിഴ്‌സെല്‍വന്‍ എന്ന കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് മമ്മൂട്ടിയെയാണ്. എന്നാല്‍, ആ കഥാപാത്രത്തോടെ മമ്മൂട്ടി ‘നോ’ പറഞ്ഞു. മോഹന്‍ലാലിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടിപോയതുകൊണ്ടാണ് മമ്മൂട്ടി ഇരുവരില്‍ നിന്ന് പിന്മാറിയതെന്ന് പില്‍ക്കാലത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മലയാളത്തിലെ തിരക്കുകള്‍ കാരണമാണ് മെഗാസ്റ്റാര്‍ ഇരുവര്‍ വേണ്ടെന്നുവച്ചതെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി നോ പറഞ്ഞതോടെ ഈ കഥാപാത്രവുമായി മണിരത്‌നം സമീപിച്ചത് പ്രകാശ് രാജിനെയാണ്. മോഹന്‍ലാലിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനമായിരുന്നു ഇരുവരില്‍ പ്രകാശ് രാജിന്റേത്. ഇരുവരില്‍ അഭിനയിക്കാന്‍ സാധിക്കാത്തതില്‍ വലിയ വിഷമവും നഷ്ടബോധവും തനിക്ക് തോന്നിയിട്ടുണ്ടെന്ന് പില്‍ക്കാലത്ത് മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

3 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

3 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

3 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

3 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago