Categories: Gossips

ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും തമ്മില്‍ അടുപ്പത്തില്‍ ! ഗോസിപ്പുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി താരം

മല്ലുസിംഗ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വനിത ആരാധകര്‍ ഉള്ള നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മേപ്പടിയാന്‍ നിര്‍മ്മിക്കുന്നത് താരമാണ്. വൈകാതെ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകളിലാണ് താരമിപ്പോള്‍.

ഉണ്ണി മുകുന്ദന്റെ പേരുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. താരത്തിന്റെ പ്രണയബന്ധത്തെ കുറിച്ചാണ് കൂടുതലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്. മേപ്പടിയാന്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി അഭിനയിച്ചിരിക്കുന്നത് നടി അഞ്ജു കുര്യനാണ്. രേണുക എന്ന കഥാപാത്രത്തെയാണ് അഞ്ജു അവതരിപ്പിച്ചിരിക്കുന്നത്.

Unni Mukundan

ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഇരുവരും ഒരുമിച്ചുള്ള നിരവധി ഫോട്ടോസും പുറത്ത് വന്നിരുന്നു. ഇതോടെ ഉണ്ണി മുകുന്ദന്‍ അഞ്ജു കുര്യനുമായി അടുപ്പത്തിലാണെന്നും താരങ്ങള്‍ വൈകാതെ വിവാഹം കഴിക്കും എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. അതേ സമയം കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അഞ്ജു കുര്യനുമായി പ്രണയത്തിലാണോന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ വാര്‍ത്ത നിഷേധിച്ച് കൊണ്ടുള്ള മറുപടിയാണ് നടന്‍ നല്‍കിയത്.

അഞ്ജു കുര്യനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. അല്ലെന്ന് ഉണ്ണിയും പറഞ്ഞു. എങ്കില്‍ വേറെ ആരുമായിട്ടാണ് പ്രണയം എന്ന ചോദിച്ചാല്‍ പേര് പറയാന്‍ പറ്റില്ലെന്നും കുറേ പ്രണയങ്ങള്‍ ഇപ്പോഴുമുണ്ടെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. എല്ലാവര്‍ക്കും എപ്പോഴും പ്രണയം ഉണ്ടാവും. അതിപ്പോള്‍ വ്യക്തിയോടോ മറ്റ് എന്തിനോടോ ആയിരിക്കാം. കല്യാണം എപ്പോഴാണെന്ന് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ വാരാത്തതിന്റെ കാരണം പറഞ്ഞ് മാളവിക ജയറാം

പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…

10 hours ago

മലയാളത്തില്‍ നിന്നും പേടിച്ച് ഒളിച്ചോടിയതാണ്; അനുപമ

മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…

10 hours ago

ഒരു സീനിലെ സ്റ്റണ്ട് ഒഴിച്ച് ബാക്കിയെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ; കല്യാണി പറയുന്നു

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…

10 hours ago

സ്റ്റൈലിഷ് ലുക്കുമായി അമല പോള്‍

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…

10 hours ago

ഗ്ലാമറസ് പോസുമായി കാജോള്‍

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…

10 hours ago

അടിപൊളി ലുക്കുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago