Categories: Gossips

സല്‍മാന്‍ ഖാനും സാമന്തയും ഡേറ്റിങ്ങില്‍ ! ഞെട്ടി സിനിമാലോകം

ബോളിവുഡ് മെഗാസ്റ്റാര്‍ സല്‍മാന്‍ ഖാനും അമേരിക്കന്‍ നടി സാമന്ത ലോക്ക്വുഡും ഡേറ്റിങ്ങില്‍ ആണെന്ന് വാര്‍ത്തകള്‍. ഇരുവരും പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയാണ് സല്‍മാന്‍ ഖാന്‍ എന്ന് സാമന്ത പറഞ്ഞു.

താനും സല്‍മാനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളെ സാമന്ത നിഷേധിച്ചു. നടന്റെ അമ്പത്തിയാറാം ജന്മദിന ആഘോഷത്തിന്റെ ഏതാനും ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. മുംബൈയിലെ ഫാം ഹൗസില്‍ വെച്ച് നടന്ന ജന്മദിന ആഘോഷ പാര്‍ട്ടിയില്‍ സമാന്ത ലോക്ക്വുഡ് സല്‍മാന് അടുത്ത് നില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല എന്നാണ് സാമന്തയുടെ പ്രതികരണം. ‘പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവിടെ വന്നവരില്‍ എനിക്ക് ആകെ അറിയാവുന്നത് സല്‍മാന്‍ ഖാനെ മാത്രമായിരുന്നു എന്നത് സത്യമാണ്. പക്ഷെ ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ശരിയല്ല. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് സല്‍മാന്‍,’ സാമന്ത പറഞ്ഞു.

Salman and Samantha

‘വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ്. കണ്ടതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സല്‍മാന്‍ അഭിനയിച്ച സുല്‍ത്താന്‍ ആണ്. നേരത്തെ ഹൃത്വിക് റോഷനൊപ്പം നിന്നും ഞാന്‍ ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അന്ന് ഹൃത്വിക് റോഷനൊപ്പം ചേര്‍ത്ത് എന്തുകൊണ്ട് ഗോസിപ്പുകള്‍ വന്നില്ല?,’ സാമന്ത ചോദിച്ചു.

ലോസ് ആഞ്ചലസിലാണ് സാമന്ത ജനിച്ച് വളര്‍ന്നത്. മോഡലായും നടിയായും ഹോളിവുഡില്‍ തിളങ്ങിയിരുന്ന താരമാണ് സാമന്ത.

 

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago