Categories: Videos

ദിലീപ് ഇരിക്കുന്ന വേദിയില്‍ നിന്ന് മഞ്ജു പറഞ്ഞു, ‘ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന’

മലയാള സിനിമയെ പിടിച്ചുകുലുക്കിയ സംഭവമാണ് നടിയെ ആക്രമിച്ച കേസ്. നടന്‍ ദിലീപ് ഈ കേസില്‍ ഗൂഢാലോചന കുറ്റത്തിനു പിടിയിലായതും പിന്നീടുണ്ടായ സംഭവ വികാസങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം കൊച്ചിയിലെ ദര്‍ബാള്‍ ഹാളില്‍വെച്ച് മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഷേധ സൂചകമായി ഒത്തുകൂടിയിരുന്നു. അന്ന് ദിലീപിന്റെ പേരില്‍ ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നു കേട്ടിരുന്നില്ല.
സിനിമാ താരങ്ങളുടെ പരിപാടിയില്‍ ദിലീപ് അടക്കമുള്ളവര്‍ പങ്കെടുത്തു. മമ്മൂട്ടിയാണ് താരങ്ങളുടെ പ്രതിഷേധ പരിപാടി വിളിച്ചു ചേര്‍ത്തത്. എല്ലാ താരങ്ങളും ഈ പരിപാടിയിലേക്ക് എത്തി. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എല്ലാവരും സംസാരിച്ചത്. ദിലീപും ഈ പരിപാടിയില്‍ സംസാരിച്ചിരുന്നു. നടി മഞ്ജു വാര്യരുടെ വാക്കുകളാണ് ഈ പരിപാടിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്ന് മഞ്ജു പ്രസംഗിച്ചത്. ദിലീപിനെ വേദിയിലിരുത്തിയായിരുന്നു മഞ്ജുവിന്റെ പ്രസംഗം. പിന്നീട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിനു ദിലീപ് അറസ്റ്റിലാകുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.
മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഇവിടെ ഇരിക്കുന്ന പലരേയും ഞാനടക്കമുള്ള പലരേയും പല അര്‍ധരാത്രികളിലും പല അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ടാക്കിയിട്ടുള്ള ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈയൊരു ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുകയെന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുന്ന കാര്യം. അതുമാത്രമല്ല ഒരു സ്ത്രീക്ക് അവള്‍ വീടിനു അകത്തും പുറത്തും പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹത സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്,’
അനില മൂര്‍ത്തി

Recent Posts

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

4 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

4 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

4 hours ago

സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി; ഷംന കാസിം

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ്…

5 hours ago

സാരിയിൽ തൻവി റാം; സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്

മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ…

10 hours ago

അന്നത്തെ ആ ചിരി ഇന്നും മാറിയിട്ടില്ല; കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി സുനൈന

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി സുനൈന…

10 hours ago