Categories: Gossips

ഭരണം മാറിയാല്‍ കേസില്‍ നിന്ന് ഊരിപ്പോരാമെന്ന് ദിലീപ് വിചാരിച്ചിരുന്നു; സ്‌നേഹിതരെ സ്ഥാനാര്‍ഥികളാക്കാന്‍ നടന്‍ ശ്രമിച്ചു, രഹസ്യ പിന്തുണ നല്‍കി എറണാകുളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍

നടിയെ ആക്രമിച്ച കേസില്‍ നിന്ന് ഊരിപ്പോരാമെന്ന് ദിലീപ് പ്രതീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് ഭരണത്തിലെത്തിയാല്‍ തനിക്ക് ഗുണമാകുമെന്നാണ് ദിലീപ് കരുതിയിരുന്നത്. അതിനുവേണ്ടി ദിലീപ് ചില ശ്രമങ്ങളും നടത്തിയിരുന്നു.

കോണ്‍ഗ്രസിനുള്ളില്‍ നല്ല പിടിപാടുള്ള നടനാണ് ദിലീപ്. എറണാകുളത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ട്. ഇതില്‍ ചിലര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ കൂടിയാണ്. ഇവരുമായി ദിലീപ് നിരന്തരം ബന്ധപ്പെട്ടിരുന്നു. ദിലീപുമായുള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടിയെ ആക്രമിച്ച കേസില്‍ നടനെതിരെ പരസ്യമായി ഒന്നും പറയാത്തത്.

Dileep

തിരഞ്ഞെടുപ്പില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ അടക്കം സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചത് ദിലീപിന്റെ സ്വാധീനത്താലാണ്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ധര്‍മ്മജന്‍. നടന്‍ സിദ്ദിഖിനേയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ദിലീപ് സമ്മര്‍ദം ചെലുത്തിയിരുന്നു.

ഭരണം മാറിയാല്‍ കാര്യങ്ങള്‍ തനിക്ക് അനുകൂലമാകുമെന്നാണ് ദിലീപ് കരുതിയിരുന്നത്. ഇടത് സര്‍ക്കാര്‍ നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം ശക്തമായി നില്‍ക്കണമെന്നാണ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രോസിക്യൂഷന്റേയും സര്‍ക്കാരിന്റേയും നിലപാടാണ് കോടതിയില്‍ ദിലീപിന് പലപ്പോഴും തിരിച്ചടിയാകുന്നത്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് അധികാരത്തിലെത്തുന്നത് തനിക്ക് ഗുണം ചെയ്യുമെന്ന് ദിലീപ് കരുതിയത്.

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

18 minutes ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

23 minutes ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

15 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

22 hours ago