Categories: Gossips

മമ്മൂട്ടിയുടെ നായികയായി ലാല്‍ ജോസ് ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെ; മഞ്ജു ‘നോ’ പറഞ്ഞതോടെ ദിവ്യ ഉണ്ണി എത്തി, സിനിമ സൂപ്പര്‍ഹിറ്റ്

മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം കരിയറിന്റെ തുടക്കത്തില്‍ തന്നെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മഞ്ജു വാര്യര്‍. എന്നാല്‍, മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ മഞ്ജുവിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ കഴിഞ്ഞ ‘ദ് പ്രീസ്റ്റ്’ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിച്ചത്. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി.

യഥാര്‍ഥത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ മഞ്ജുവിന് അവസരം ലഭിച്ചതാണ്. എന്നാല്‍, മഞ്ജു ആ സിനിമയോട് ‘നോ’ പറയുകയായിരുന്നു. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ‘ഒരു മറവത്തൂര്‍ കനവ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് അത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായി അഭിനയിച്ചത്.

Manju Warrier

മറവത്തൂര്‍ കനവില്‍ ദിവ്യ ഉണ്ണി അവതരിപ്പിച്ച നായികവേഷത്തിലേക്കാണ് ലാല്‍ ജോസ് മഞ്ജുവിനെ പരിഗണിച്ചത്. തിരക്കുകള്‍ കാരണം മഞ്ജു ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ദിവ്യ ഉണ്ണിയിലേക്ക് ഈ കഥാപാത്രമെത്തുന്നത്. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എന്റെ ആദ്യ സിനിമയായ ‘ഒരു മറവത്തൂര്‍ കനവില്‍’ നായിക ആകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ ആണ്. ചില കാരണങ്ങളാല്‍ മഞ്ജു പിന്മാറി. എന്തു ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോള്‍ സ്വീകരിച്ചു.’ ലാല്‍ ജോസ് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

3 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago