Dileep
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. പുനരന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പള്‍സര്‍ സുനിക്കൊപ്പം ദിലീപിനെ ഇരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്.
പ്രത്യേക അന്വേഷണസംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് പുനരന്വേഷണത്തില്‍ ആരെയെല്ലാം ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്താണ് പുനരന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
Dileep
ദിലീപിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ പങ്കാളിയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന കാര്യവും ആലോചനയിലുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് ദിലീപിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…