Vanitha
മലയാള മനോരമ കുടുംബത്തില്‍ നിന്നുള്ള ‘വനിത’ മാഗസിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള നടന് ദിലീപിനെ മാഗസിന്റെ കവര്ചിത്രമാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
ജനുവരി ലക്കത്തിലാണ് ദിലീപിനേയും ഭാര്യ കാവ്യ മാധവനേയും മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരേയും കവര്‍ചിത്രമാക്കി നല്‍കിയിരിക്കുന്നത്. സ്ത്രീകളുടെ മാഗസിനില്‍ ദിലീപിന്റെ ചിത്രം നല്‍കിയത് ശരിയായില്ലെന്നാണ് സ്ത്രീകള്‍ അടക്കം വിമര്‍ശിച്ചിരിക്കുന്നത്.
‘ഒറ്റ പ്രാര്‍ത്ഥന മാത്രം’ ദിലീപ് കുടുംബസമേതം എന്ന പേരില്‍ താരകുടുംബത്തിന്റെ എക്സ്ക്ലൂസീവ് അഭിമുഖവും വാരികയിലുണ്ട്.
Dileep
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച് പഴുതുകള്‍ അടയ്ക്കാനാണ് പൊലീസ് നീക്കം. ദിലീപിനെതിരെ സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ കേസില്‍ നിര്‍ണായകമായിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ കോടതി അന്വേഷണസംഘത്തിനു അനുമതി നല്കി. ഈ രഹസ്യമൊഴി ദിലീപിന് തിരിച്ചടിയാകും. എറണാകുളം സി.ജെ.എം. കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയത്. അടുത്തദിവസം തന്നെ മജിസ്ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…