Categories: latest news

കൂടുതല്‍ സ്ലിം ആയി കനിഹ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി കനിഹ. തന്റെ പുതിയ ചിത്രങ്ങള്‍ കനിഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ബോഡി ഫിറ്റ്‌നെസിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.

കൂടുതല്‍ സ്ലിം ആയി മനംമയക്കുന്ന ലുക്കിലാണ് കനിഹ പ്രത്യക്ഷപ്പെടുന്നത്. വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സൗകര്യപ്രദമായ വസ്ത്രങ്ങള്‍ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് കനിഹ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Kaniha

അലമാര നിറയെ എല്ലാം ബ്രാന്‍ഡുകളിലുളള വസ്ത്രങ്ങള്‍ നിറച്ച സൂക്ഷിക്കുന്ന കൂട്ടത്തിലുള്ള ആളല്ല താനെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്നോട് നിരവധിയാളുകള്‍ നിരന്തരം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇത് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കനിഹയുടെ കുറിപ്പ്.

‘അതെ ഞാന്‍ എന്റെ വസ്ത്രങ്ങള്‍ വീണ്ടും ഉപയോഗിക്കും..അതെ ഞാന്‍ എന്റെ വസ്ത്രങ്ങള്‍ റീസൈക്കിള്‍ ചെയ്യുകയും അപ്സൈക്കിള്‍ ചെയ്യുകയും ചെയ്യുന്നു..അതെ ബ്രാന്‍ഡുകളും ഡിസൈനര്‍ വസ്ത്രങ്ങളും ഉള്ള ഒരു ഫാന്‍സി അലമാര എനിക്കില്ല..അതെ ഞാന്‍ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്നു..

Kaniha

മാധ്യമരംഗത്തുള്ളവര്‍ വസ്ത്രം ധരിക്കുന്നത് ഒരു പ്രത്യേക രീതിയിലായിരിക്കണമെന്ന് ആരാണ് പറയുന്നത് നിങ്ങള്‍ക്ക് സുഖവും ആത്മവിശ്വാസവും നല്‍കുന്ന വസ്ത്രം ധരിക്കുക,നിങ്ങളുടെ മനോഭാവം ഉത്തരമായിരിക്കട്ടെ. നിങ്ങളില്‍ കുറച്ചുപേര്‍ എന്നോട് നിരന്തരം ചോദിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഇത് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു’- കനിഹ കുറിച്ചു.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി പോസുമായി ശ്രുതി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അതിസുന്ദരിയായി അതിഥി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഥിതി രവി.…

12 hours ago

വിന്റര്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

13 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

13 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago