Categories: latest news

കോവിഡ് വ്യാപനം: സിനിമ തിയറ്ററുകള്‍ അടയ്ക്കാന്‍ ആലോചന

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന. സിനിമ തിയറ്ററുകളില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ വ്യാപനത്തിന്റെ ആശങ്ക കൂടി കണക്കിലെടുത്ത് സിനിമ തിയറ്ററുകള്‍ ഒരു മാസത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ശീതീകരിച്ച മുറികളിലും ഹാളുകളിലും രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് തിയറ്ററുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുന്നത്.

അതേസമയം, വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കമുള്ള കാര്യങ്ങളും കേരളം പരിഗണിക്കുന്നു. തമിഴ്നാട്ടില്‍ ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ തമിഴ്നാട്ടിനേക്കാള്‍ കൂടുതലാണ് കേരളത്തിലെ കോവിഡ് വ്യാപനം. ഈ സാഹചര്യത്തിലാണ് കേരളവും ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഞായര്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കും. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കടകളുടെ പ്രവര്‍ത്തന സമയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

14 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

14 hours ago